ഡബ്യുടിസി, പോയന്റ് പട്ടികയില്‍ മാറ്റങ്ങള്‍, ഇന്ത്യയുടെ ഭാവി ഇനി തീരുമാനിക്കും
കാണ്‍പൂരില്‍ മഴ തടസ്സപ്പെടുത്തിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര 2-0 ന് തൂത്തുവാരി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഭദ്രമാക്കി. അതെസമയം വരുന്ന ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയന്‍ പരമ്പരകള്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്.
ഇന്ത്യന്‍ മുന്നേറ്റം
രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം നേടിയ ഇന്ത്യ 11 മത്സരങ്ങളില്‍ നിന്ന് 98 പോയിന്റും 74.24 പോയിന്റ് ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 8 ജയവും 2 തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ നേട്ടം. ഈ മാസം 16 മുതല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി.
ബംഗ്ലാദേശിന്റെ തിരിച്ചടി
ഇന്ത്യക്കെതിരായ തോല്‍വിയോടെ ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 3 ജയവും 5 തോല്‍വിയും അടക്കം 33 പോയിന്റും 34.37 പോയിന്റ് ശതമാനവുമാണ് അവരുടെ നേട്ടം.
മറ്റ് ടീമുകളുടെ സ്ഥിതി
12 ടെസ്റ്റില്‍ നിന്ന് 90 പോയിന്റും 62.50 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 9 ടെസ്റ്റില്‍ നിന്ന് 60 പോയിന്റും 55.56 പോയിന്റ് ശതമാനവുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര 2-1 ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശിനോട് തോറ്റ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്.
ഇന്ത്യയുടെ കുതിപ്പ് തുടരുന്നു
ബൗളര്‍മാരുടെയും ബാറ്റ്‌സ്മാന്‍മാരുടെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറ്റം തുടരുകയാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയും സ്വന്തമാക്കിയാല്‍ ഫൈനല്‍ പ്രതീക്ഷകള്‍ വാനോളമുയരും.