എതിരാളികളായി കിവീസും ദക്ഷിണാഫ്രിക്കയും, വമ്പന്‍ നീക്കവുമായി ബിസിസിഐ

Image 3
CricketTeam India

ടി20 ലോകകപ്പിന് മുമ്പ രണ്ട് സുപ്രധാന പരമ്പരകള്‍ കളിക്കാന്‍ ഒരുങ്ങി ബിസിസിഐ. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ സ്വന്തം നാട്ടിലാണ് ടി20 പരമ്പര സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്.

ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ബിസിസിഐ പുതിയ പരമ്പര സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ പര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം എത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പരമ്പര ഉപേക്ഷിക്കുകയായിരുന്നു. അതിന് പരിഹാസം കൂടിയാട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടി20 പരമ്പര ആലോചിക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരമാണ് ഇന്ത്യ കളിയ്ക്കുന്നത്. അതിന് ശേഷം ഇന്ത്യയില്‍ ഐപിഎല്ലും ആരംഭിക്കും. ഐപിഎല്ലിന് ശേഷമാകും ഈ രണ്ട് പരമ്പരയും നടക്കുക.

ഇതോടെ ടി20 ലോകകപ്പിന് ഇന്ത്യയ്ക്ക് വലിയ മുന്നൊരുക്കമാകും ലഭിക്കുക. ടി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത് എന്നിരിക്കെ എതിരാളികള്‍ക്കും ഇന്ത്യയില്‍ കളിക്കാന്‍ വലിയ താല്‍പര്യമായിരിക്കും.