സഞ്ജുവടക്കം മൂന്ന് മലയാളികള്‍ ടീമില്‍, സക്കറിയയുടെ അപ്രതീക്ഷിത എന്‍ട്രി, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങള്‍ക്ക് ഭൂരിപക്ഷമുളള ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഇടംപിടിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കുക.

പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ ഇടംകൈയന്‍ പേസര്‍ ചേതന്‍ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

ചെന്നൈ സൂപ്പര്‍ കിം?ഗ്‌സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളര്‍മാരായി ഇഷാന്‍ പൊറല്‍, മലയാളി താരം സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിം?ഗ്, സായ് കിഷോര്‍, സിമര്‍ജീത് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര കളിക്കുന്നത്.

India Squad: Shikhar Dhawan (C), Bhuvneshwar Kumar (VC), P Shaw, D Padikkal, R Gaikwad, Suryakumar Yadav, M Pandey, H Pandya, Nitish Rana, Ishan Kishan (WK), S Samosn (WK), Y Chahal, R Chahar, K Gowtham, K Pandya, Kuldeep Yadav, V Chakravarthy, D Chahar, N Saini, C Sakariya.