സഞ്ജുവിനും സൂര്യയ്ക്കും ദുഖിക്കേണ്ടിവരും, ധവാനും നിരാശകൊണ്ട് തലതാഴ്ത്തും, തുറന്നടിച്ച് ഇന്ത്യന്‍ താരം

ശ്രീലങ്കന്‍ പര്യടനത്തിനായി കളിയ്ക്കുന്ന യുവതാരങ്ങളില്‍ നിന്ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുളള കളിക്കാരേതെന്ന് വിലയിരത്തി ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമിന്റെ ക്യാപ്റ്റനാണെങ്കില്‍ കൂടിയും ടി20 ലോകകപ്പ് ടീമില്‍ ധവാന് അവസരം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇവയാണ്.
‘ടി20 ലോകകപ്പിനായി ധവാനെ ടീം പരിഗണിക്കുന്നില്ലയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് അവന്‍ കളിച്ചത്. അത് അനീതിയായിരുന്നു. എന്നാല്‍ ഐ പി എല്ലില്‍ അവന്‍ വീണ്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ചു ഇപ്പോഴവനെ വീണ്ടും പരിഗണിക്കുന്നു, ക്യാപ്റ്റനാക്കുന്നു. അതുകൊണ്ട് തന്നെ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ അവന് സാധിച്ചേക്കും. ‘ ആകാശ് ചോപ്ര പറഞ്ഞു.
ധവാനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ ഇവരില്‍ രണ്ട് പേര്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് ചോപ്ര പ്രതീക്ഷിക്കുന്നത് മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ അടക്കമുള്ളവര്‍ക്ക് സാധ്യതയില്ലെന്ന് ആകാശ് ചോപ്ര നിരീക്ഷിക്കുന്നു.
‘ ശിഖാര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇവരില്‍ രണ്ടുപേര്‍ ലോകകപ്പ് ടീമില്‍ ഇടംനേടിയേക്കും. ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും സഞ്ജു സാംസണും ഈ മത്സരത്തില്‍ പുറകിലായിപോകും. ഇവരില്‍ ഏറ്റവും സാധ്യത കുറവ് മനീഷ് പാണ്ഡെയ്ക്കാണ്. ടോപ്പ് ഓര്‍ഡറില്‍ അവന്‍ വേഗത്തില്‍ ബാറ്റ് ചെയ്യില്ല. ഐ പി എല്ലിലും മോശം പ്രകടനമാണ് അവന്‍ പുറത്തെടുക്കുന്നത്. ‘ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.