; )
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ടിന്റെ അച്ചടക്കപൂര്‍ണ്ണമായ ബഔളിംഗില്‍ ഒരു എക്ട്രാ പോലും വിട്ടുകൊടുക്കാതെ വന്നതാണ് ഇന്ത്യയ്ക്ക് ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വഴിയൊരുങ്ങിയത്.
ഇതോടെ എക്സ്ട്രായായി ഒരു റണ്‍സ് പോലുമില്ലാതെ ഒരിന്നിങ്സില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഒന്നാമിന്നിങ്സില്‍ ഒരു ഇംഗ്ലണ്ട് എക്സ്ട്രായിനത്തില്‍ ഒരു റണ്‍സും ഇന്ത്യക്കു വിട്ടുനല്‍കിയിരുന്നില്ല. എന്നിട്ടും 329 റണ്‍സ് ഇന്ത്യ ആദ്യ ഇന്നിങ്സില്‍ അടിച്ചെടുത്തു.
പാകിസ്താന്റെ റെക്കോര്‍ഡാണ് വിരാട് കോഹ്ലിയും സംഘവും പഴങ്കഥയാക്കിയത്. 1954-55ല്‍ എക്സ്ട്രായില്ലാതെ ഇന്ത്യക്കെതിരേ പാകിസ്താന്‍ നേടിയ 328 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ഇതാണ് ഒരു റണ്‍സ് വ്യത്യാസത്തില്‍ ഇന്ത്യ പഴങ്കഥയാക്കിയത്. ടെസ്റ്റ് ചരിത്രമെടുത്താല്‍ എക്സ്ട്രായൊന്നുമില്ലാതെ മറ്റൊരു ടീമും ഒരിന്നിങ്സില്‍ 300 റണ്‍സ് തികച്ചിട്ടില്ല. ഇന്ത്യയും പാകിസ്താനും മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂ.
ഇംഗ്ലണ്ടിനെതിരോ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 161 റണ്‍സ് രോഹിത് നേടിയിരുന്നു. മോശം പ്രകടനങ്ങളുടെ പേരില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്കു ഈ ഇന്നിങ്സോടെ രോഹിത് മറുപടി നല്‍കുകയായിരുന്നു.
വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (67), റിഷഭ് പന്ത് (58*) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ഇന്നിങ്സിനു കരുത്തേകി. മറ്റുള്ളവര്‍ക്കൊന്നും 25 റണ്‍സ് പോലും തികയ്ക്കാനായില്ല. ചേതേശ്വര്‍ പുജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നാലു വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഓലി സ്റ്റോണിന് മൂന്നു വിക്കറ്റ് ലഭിച്ചു.