ഹിറ്റ്മാൻ ഷോ, വെടിക്കെട്ടുമായി സൂര്യയും, ഹാർദിക്കും; ഇന്ത്യക്ക് മികച്ച സ്‌കോർ

Image 3
CricketTeam IndiaWorldcup

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് 2024 സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് (57) മികച്ച തുടക്കം നൽകിയത്. എന്നാൽ, വിരാട് കോഹ്‌ലി (9) പെട്ടെന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർന്ന് ഋഷഭ് പന്ത് (4), പുറത്തായതോടെ ഇന്ത്യ തകർച്ച മണത്തു. എന്നാൽ ഇടക്ക് മഴവന്ന് ശല്യപ്പെടുത്തിയ ഇന്നിങ്സിലും ഒഴുക്ക് കളയാതെ കൂട്ടുകെട്ട് പടത്തിയുയർത്തിയ രോഹിതും, സൂര്യകുമാർ യാദവും (47) ചേർന്ന് ഇന്ത്യയെ കരകയറ്റി.

ഇരുവരും പുറത്തായതോടെ അല്പം മന്ദഗതിയിലായ ഇന്നിഗ്‌സിനെ ഹാർദിക് പാണ്ഡ്യ (23), രവീന്ദ്ര ജഡേജ (17*) അക്ഷർ പട്ടേൽ (10) എന്നിവർ ചേർന്ന് അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തി മികച്ച സ്കോറിലെത്തിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റും റീസ് ടോപ്ലി, സാം കറൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.