ഏഷ്യ കപ്പില്‍ ഇന്ത്യ കളിച്ചത് 12 പേരുമായി, ‘ആരോപണവുമായി’ പാക് കോച്ച്

ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടി മുന്‍ പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍. പാകിസ്ഥാനെതിരെ മത്സരത്തില്‍ ഇന്ത്യ കളിച്ചത് 12 പേരെന്ന രീതിയിലാണെന്നാണ് ആര്‍തര്‍ പറയുന്നത്. ബാറ്റിംഗിലേയും ബൗളിംഗിലേയും ഹാര്‍ദ്ദിക്കിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആര്‍ദറുടെ പ്രശംസ.

ഇഎസ്പിഎന്‍. ക്രിക്ക് ഇന്‍ഫോയുടെ ടി20 ടൈംഔട്ടില്‍ സംസാരിക്കുകയായിരുന്നു ആര്‍തര്‍.

‘ഹര്‍ദിക് മികച്ച ക്രിക്കറ്ററായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. അതിശയകരമായി താരം കളിക്കുന്നു. ടീം ഇന്ത്യ 12 താരങ്ങളുമായി കളിയ്ക്കുന്ന പോലെയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനൊപ്പം കളിച്ച കാലമാണ് എനിക്ക് ഓര്‍മ വരുന്നത്’ മിക്കി ആര്‍തര്‍ പറയുന്നു.

നാലു പ്രധാന സീമര്‍മാരില്‍ ഒരാളായിരിക്കെ തന്നെ ആദ്യ അഞ്ചു ബാറ്റര്‍മാരുടെ പട്ടികയിലും ഇടംപിടിക്കുക എന്നത് ഒരു അധിക താരത്തിന്റെ ഗുണം ടീമിന് പ്രധാനം ചെയ്യുമെന്നും ആര്‍ധര്‍ നിരീക്ഷിക്കുന്നു.

കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹര്‍ദികിന്റെ നേതൃപാടവം അസമാന്യമായിരുന്നുവെന്നും അദ്ദേഹം ടീമിനെ നന്നായി നയിച്ചുവെന്നും സമ്മര്‍ദ്ദ സാഹചര്യങ്ങളെ മികച്ച രീതിയില്‍ അഭിമുഖീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ദിക് ദിനേന പക്വതയുള്ള താരമായിക്കൊണ്ടിരിക്കുകയാണെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

ഞായറാഴ്ച പാകിസ്താനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റും 33 റണ്‍സും നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയായിരുന്നു കളിയിലെ താരം.

You Might Also Like