ഇന്ത്യയെന്നോ പാകിസ്ഥാനെന്നോ ഇല്ല, എല്ലാവരും രാഷ്ട്രീയം കളിയ്ക്കുകയാണ്, ഡികോക്കിന് സംഭവിച്ച ദുരന്തം അതാണ് സൂചിപ്പിക്കുന്നത്

ഷമീല്‍ സ്വലാഹ്

ക്രിക്കറ്റും രാഷ്ട്രീയവും എപ്പോഴും പരസ്പരം കൈകോര്‍ത്ത് നടക്കുന്ന ഒരു അനാവശ്യമായ സംയോജനമാണ്.

1. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നതോ റദ്ദാക്കപ്പെട്ടതോ ആയ മിക്കവാറും എല്ലാ പരമ്പരകളും ഒരു രാഷ്ട്രീയ നീക്കത്തിന്റെ അനന്തരഫലം തന്നെ. അതില്‍ നിന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മികച്ച ഒരു പരമ്പരയായി കാണുന്ന, 2004 ലെ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലേക്ക് നോക്കാം. ഷെഡ്യൂളിംഗ് മുതല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ബാധിച്ച വേദികള്‍ വരെ എല്ലാം അതില്‍ ഉണ്ടായിരുന്നു. ഏറെ ഇടവേളക്ക് ശേഷമുള്ള ആ പര്യടനം ഇന്ത്യയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു. ഇന്ത്യ തോറ്റാല്‍ പൊതുജനങ്ങള്‍ അവരുടെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ രോഷം ചെലുത്തുമെന്ന് അന്നത്തെ സര്‍ക്കാര്‍ ആശങ്കാകുലരായിരുന്നു.

കറാച്ചിയില്‍ വെച്ച് ഒരു ടെസ്റ്റ് മത്സരം പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു, ഇന്ത്യ ആഗ്രഹിച്ചില്ല. തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ നടക്കുകയും പകരം കറാച്ചിയില്‍ വെച്ച് ആദ്യ ഏകദിനം നടത്താന്‍ പാകിസ്ഥാന്‍ സമ്മതിക്കുകയും., കറാച്ചി ടെസ്റ്റ് മുള്‍ത്താനിലേക്ക് പോകുകയും ചെയ്തു. ഏകദിനത്തിന് മുമ്പ് ടെസ്റ്റ് മത്സരങ്ങളും പിസിബി ആഗ്രഹിച്ചിരുന്നു. എന്നാലോ തിരഞ്ഞെടുപ്പും ഒരു പക്ഷെ ഇന്ത്യയുടെ തോല്‍വിയുടെ സാധ്യതയും കണക്കിലെടുത്ത് മാര്‍ച്ചില്‍ ഏകദിനങ്ങളും ഒക്ടോബറില്‍ ടെസ്റ്റുകളുമുള്ള വിഭജന പര്യടനവുമായിരുന്നു ബിസിസിഐ ആഗ്രഹിച്ചത്. ആ സീരീസ് അത് പോലെ നടക്കാനായി ഒരുപാട് കാര്യങ്ങള്‍ പിന്നീട് തിരശ്ശീലക്ക് പിന്നില്‍ പോയി. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിനെ ബാധിച്ച നിരവധി സംഭവങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ് അത്, അതെല്ലാം ഇവിടെ എഴുതാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന സാഹചര്യവും നമുക്കെല്ലാം അറിയാം.

2. 2003-ല്‍, ഹെന്റി ഒലോംഗയും ആന്‍ഡി ഫ്‌ലവറും സിംബാബ്വെയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കറുത്ത ബാന്‍ഡ് ധരിച്ച് രാജ്യത്ത് റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയുണ്ടായി. ലോകകപ്പിന് ശേഷം ഫ്ളവറിന്റെ കരിയര്‍ അവസാനിച്ചതോടെ, ആ പ്രതിഷേധ കാരണത്താല്‍ ജയിലില്‍ അടയ്ക്കപ്പെടുമോ എന്ന ഭയത്തില്‍ ഒലോംഗയ്ക്ക് സ്വന്തം രാജ്യവും വിടേണ്ടി വന്നു. അങ്ങനെ പലതും സിംബാബ്വെ ക്രിക്കറ്റിന്റെ തകര്‍ച്ചയില്‍ കലാശിച്ച ക്രൂരമായ അനന്തരഫലങ്ങള്‍ മുഗാബെ ഭരണത്തിന് ഉണ്ടായിരുന്നു…

3. വംശീയതയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദുരന്തങ്ങളിലൊന്നാണ്. 1970 കളില്‍, ഒരു മുന്‍നിര ടീമുണ്ടായിട്ടും, വംശീയ നടപടികളുടെ പേരില്‍ അവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വളരെ കാലം വിലക്കിയിരുന്നു. വെള്ളക്കാരല്ലാത്തവര്‍ക്ക് അവിടെ സ്ഥാനവുമില്ലായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമ്പോഴാവട്ടെ, വെള്ളക്കാര്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തിയ ക്വാട്ട സമ്പ്രദായം അവരെ ബാധിക്കുകയും ചെയ്തു.

ഇപ്പോള്‍ BLM പ്രസ്ഥാനത്തെ ദക്ഷിണാഫ്രിക്ക നന്നായി കൈകാര്യം ചെയ്തില്ല എന്ന വിഷയവും. ആദ്യം, ടീമിലെ മിക്കവരും മുട്ടുകുത്തി നിന്നു. അതിനിടെ ചിലര്‍ മുഷ്ടി മാത്രം ഉയര്‍ത്തി. ഇതിനിടെ ഒരു ആംഗ്യവും കൂടാതെ നിന്ന ഒരേയൊരു കളിക്കാരന്‍ ക്വിന്റണ്‍ ഡി കോക്ക് മാത്രം ആയിരുന്നു. തുടര്‍ന്ന്, ടി20 ലോകകപ്പില്‍, എല്ലാവരും മുട്ടുകുത്തേണ്ട ഒരു കല്‍പ്പനയും വന്നു, ഒപ്പം സീനിയര്‍ കളിക്കാരനായ ഡി കോക്കിനെ ലോകകപ്പ് മത്സരത്തിന് ലഭ്യവുമല്ലാതായി. മുകളിലുള്ളത് ചില ഉദാഹരണങ്ങള്‍ മാത്രം….

എന്തു തന്നെ ചെയ്താലും..,, ക്രിക്കറ്റ്, അതിന്റെ ജനപ്രീതി കാരണം രാഷ്ട്രീയം എല്ലായ്‌പ്പോഴും ബാധിച്ചു കൊണ്ടേയിരിക്കും….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like