ചിലത് തെളിയ്ക്കണം, പുതിയ ഇന്ത്യന്‍ ടീം സിംബാബ് വേയിലേക്ക് പറന്നു

Image 3
CricketFeaturedTeam India

സിംബാബ് വെ ടി20 പരമ്പരക്കായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ യുവ ടീം യാത്ര തിരിച്ചു. അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായാണ് ഇന്ത്യന്‍ ടീം ഹരാരെയിലേക്ക് വിമാനം കയറിയത്.

ചൊവ്വാഴ്ച സിംബാബ്വെയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ടി20 ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ലോകകപ്പ് ടീമിലുണ്ടായ സഞ്ജു സാംസണ്‍, യശ്വസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മാത്രമാണ് സിംബാബ് വെ പര്യടനത്തില്‍ ഉളള ടീമിലുളളു.

ഇവരെ കൂടാതെ റിസര്‍വ് താരങ്ങളായ റിങ്കു സിംഗ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവരും ഹരാരയില്‍ ഇന്ത്യയ്്ക്കായി കളിയ്ക്കു. നിലവില്‍ ബാര്‍ബഡോസില്‍ ഉളള ഈ ആറ് പേര്‍ അവിടെ നിന്ന് നേരിട്ട് സിംബാബ്വെയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഹാരാരെയിലേക്ക് പറക്കുന്നത്. ബിസിസിഐ പങ്കിട്ട പോസ്റ്റില്‍ അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം നടക്കുന്ന ലങ്കന്‍ പര്യടനത്തിലാകും പുതിയ പരിശീലകന്‍ ഇന്ത്യന്‍ നിരയില്‍ ചേരുക. നിലവില്‍ ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ യുവനിരയ്ക്ക് ഏറെ വെല്ലുവിളിയാണ് പരമ്പര. 2026 ടി20 ലോകകപ്പിന്റെ മുന്നൊരുക്കമായാണ് ഈ പരമ്പരയെ ബിസിസിഐ പരിഗണിക്കുന്നത്.