സിറാജ് പുറത്ത്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ അണിനിരത്തിയാണ് ഇന്ത്യ കിവീസിനെതിരെ അന്തിമ പോരിനിറങ്ങുന്നത്.

അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത ടീമില്‍ മുഹമ്മദ് സിറാജിനെ പരിഗണിക്കാത്തതാണ് അല്‍പമെങ്കില്‍ സര്‍പ്രൈസായത്. കോഹ്ലി നയിക്കുന്ന ടീമില്‍ രോഹിത്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാന എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ജഡേജയും അശ്വിനുമാണ് സ്പിന്നര്‍മാര്‍. ജസ്പ്രിത് ഭുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.

ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ എന്നിവരും ടീമില്‍ ഇടംപിടിച്ചില്ല. നാളെ മുതല്‍ ഈ മാസം 22 വരെ സതാംപ്ടനിലാണ് കലാശപ്പോരാട്ടം. മത്സരം ജയിക്കാനായാല്‍ മൂന്ന് ഫോര്‍മാറ്റിലും ലോകകിരീടം നേടുന്ന ഏക ടീം എന്ന നേട്ടം ഇന്ത്യ്ക്ക് സ്വന്തമാക്കാനാകും.

പ്ലെയിങ് ഇലവന്‍- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്റ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.