ടെസ്റ്റ് ചരിത്രത്തിലെ ദുരന്ത ഓപ്പണിങ് ജോടികള്‍, നാണംകെട്ട റെക്കോര്‍ഡുമായി മായങ്ക്പൃത്ഥി സംഖ്യം

അഡ്‌ലൈഡ് ടെസ്റ്റില്‍ ഇന്ത്യ തോറ്റതോടെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഓപ്പണിംഗ് സഖ്യം എന്ന നാണംകെട്ട റെക്കോര്‍ഡിന് ഉടമായിരിക്കുകയാണ് പൃത്ഥി ഷായും മായങ്ക് അഗര്‍വാളും. ഇന്ത്യയ്ക്കായി ഇരുവരും ഒരുമിച്ച് ഓപ്പണ്‍ ചെയ്ത മത്സരത്തിലെല്ലാം ഇന്ത്യ തോല്‍ വഴങ്ങി എന്നതാണ് ആ നാണംകെട്ട നേട്ടം.

ഇതുവരെ ആറു ടെസ്റ്റുകളിലാണ് മായങ്കും പൃഥ്വും ചേര്‍ന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതോടെ ഇനിയൊരു തവണ കൂടി ഈ ജോടിയെ ടെസ്റ്റില്‍ ഓപ്പണര്‍മാരായി കാണാന്‍ സാധ്യത തീരെ കുറവാണ്.

മായങ്ക് കുറച്ചുകാലമായി ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ഓപ്പണാണെങ്കിലും രോഹിത് ശര്‍മയുടെ അഭാവമാണ് പൃത്ഥിക്കു പ്ലെയിങ് ഇലവനില്‍ ഇടം നേടിക്കൊടുത്തത്. മികച്ച ഫോമിലുള്ള കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ പുറത്തിരുത്തിയാണ് ടീം മാനേജ്മെന്റ് പൃഥ്വിയില്‍ വിശ്വാസമര്‍പ്പിച്ചത്. ഇതു തെറ്റായിരുന്നുവെന്നു താരം തെളിയിക്കുകയും ചെയ്തു.

പൃഥ്വിക്കായിരിക്കും ഇന്ത്യന്‍ ടീമില്‍ ആദ്യം സ്ഥാനം തെറിക്കുക. പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പ്രകടനത്തോടെ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ താരത്തെ പുറത്തിരുത്തുമെന്നാണ് സൂചനകള്‍. പകരം ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം ഓപ്പണറായി വന്നേക്കും. എന്നാല്‍ ഓസീസിനെതിരായ മൂന്നും നാലു ടെസ്റ്റുകളില്‍ രോഹിത് ഇന്ത്യക്കു വേണ്ടി കളിക്കും. ഇതോടെ രോഹിത്തും മായങ്കുമായിരിക്കും ഓപ്പണിങ് ദൗത്യമേറ്റെടുക്കുക.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ മായങ്ക്- പൃത്ഥ്വി ജോടിയില്‍ നിന്നും മികച്ച തുടക്കം ലഭിച്ചിരുന്നെങ്കില്‍ ഇത്രയും ദയനീയ പരാജയം ഇന്ത്യക്കു നേരിടില്ലായിരുന്നു.

രണ്ടു ദിവസം ബാക്കിനില്‍ക്കവെയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയത്. എട്ടു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. രണ്ടാമിന്നിങ്സില്‍ ഇന്ത്യ നല്‍കിയ 90 റണ്‍സെന്ന വിജയലക്ഷ്യം രണ്ടു വിക്കറ്റിന് ഓസീസ് മറികടന്നു. ജോ ബേണ്‍സ് 51 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ മാത്യു വെയ്ഡ് 33 റണ്‍സെടുത്ത് മടങ്ങി.

You Might Also Like