; )
ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നഹ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോണ്‍. സന്നഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം തെളിയ്ക്കുന്നത് ഇന്ത്യ ഈ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റുകളാണെന്നാണെന്നാണ് വോണ്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് വോണിന്റെ പ്രതികരണം.
അതെസമയം നേരത്തെ ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്ത താരമാണ് മൈക്കിള്‍ വോണ്‍. എന്തുകൊണ്ടാണ് ലോകകപ്പില്‍ ഇന്ത്യയെ ഫേഫറേറ്റുകള്‍ എന്ന് വിളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ലാ എന്നാണ് മൈക്കള്‍ വോണ്‍ ട്വീറ്റ് ചെയ്തിരുന്നത്. ഈ അഭിപ്രായത്തില്‍ നിന്നാണ് വോണ്‍ യൂടേണ്‍ അടിച്ചിരിക്കുന്നത്.
The way India are playing the warm up games suggests they may be now Hot favourites to Win the #T20WorldCup !!!
— Michael Vaughan (@MichaelVaughan) October 20, 2021
ടി20 കരുത്തന്മാരായ ഇംഗ്ലണ്ടിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും ആണ് ഇന്ത്യ സന്നാഹ മത്സരം കളിച്ചത്. രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
ശനിയാഴ്ച്ച ഓസ്‌ട്രേലിയ- സൗത്താഫ്രിക്ക പോരാട്ടത്തിലൂടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ദുബായില്‍ ഇന്ത്യന്‍ സമയം 7:30 നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക.