സിംബാബ് വെ പരമ്പര, സഞ്ജു അടക്കം പുറത്ത്, നിര്‍ണ്ണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ

Image 3
CricketFeaturedTeam India

സിംബാബ് വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ടി20 ലോകകപ്പ് ജേതാക്കളായ ശിവം ദുബെ, സഞ്ജു സാംസണ്‍, യാശ്വസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ആദ്യ രണ്ട് മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി.

പകരം യുവതാരങ്ങളായ സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ഇന്ത്യന്‍ ടീമുലുള്‍പ്പെടുത്തി. അവസാന മൂന്ന് മത്സരങ്ങളിലാകും സഞ്ജുവും ദുബെയും ജയ്‌സ്വാളും കളിക്കുക. നിലവില്‍ മൂന്ന് പേരും ബാര്‍ബഡോസിലാണ് ഉളളത്. ഇരുവരും ഉടന്‍ തന്നെ സിംബാബ് വെയിലെത്തിച്ചേരും.

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സിംബാബ് വെയെ നേരിടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം ആറിന് ഹരാരെയിലാണ് നടക്കുന്നത്. സിംബാബ് വെ പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇതിനോടകം ഹരാരെയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സിംബാബ്വെയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഹാരാരെയിലേക്ക് പറക്കുന്നത്. ബിസിസിഐ പങ്കിട്ട പോസ്റ്റില്‍ അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരുണ്ട്.

ഈ പരമ്പരയ്ക്ക് ശേഷം നടക്കുന്ന ലങ്കന്‍ പര്യടനത്തിലാകും പുതിയ പരിശീലകന്‍ ഇന്ത്യന്‍ നിരയില്‍ ചേരുക. നിലവില്‍ ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

മത്സരങ്ങള്‍

1st T20I: Harare, July 6
2nd T20I: Harare, July 8
3rd T20I: Bulawayo, July 10
4th T20I: Bulawayo, July 12
5th T20I: Bulawayo, July 14