ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ മത്സരത്തിന് റിസർവ് ദിനം, ഇന്ത്യ-ഇംഗ്ലണ്ട് സെമി-ഫൈനലിന് ഇല്ല; കാരണമിതാണ് 

Image 3
CricketTeam IndiaWorldcup

2024 ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും, ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെയും നേരിട്ടും. ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുമ്പോൾ മഴപെയ്ത് മത്സരം ഉപേക്ഷിക്കേണ്ടിവന്നാലും റിസർവ് ദിനത്തിൽ മത്സരം തുടരും. എന്നാൽ, എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിന് റിസർവ് ദിനം ഉണ്ടായിരിക്കില്ല. 

കാരണം, കളിയുടെ സമയക്രമം

ആദ്യ സെമി ഫൈനൽ ജൂൺ 26ന് രാത്രി 8.30ന് (ഇന്ത്യൻ സമയം 27ന് രാവിലെ 6 മണി) ആരംഭിക്കും. രണ്ടാം സെമി ഫൈനൽ ജൂൺ 27ന് രാവിലെ 10.30ന് (ഇന്ത്യൻ സമയം 27ന് രാത്രി 8 മണി) ആരംഭിക്കും. ഫൈനൽ ജൂൺ 29ന് രാവിലെ 10.30നാണ് (ഇന്ത്യൻ സമയം 29ന് രാത്രി 8 മണി).

രണ്ടാം സെമി ഫൈനലിനും ഫൈനലിനും ഇടയിൽ ഒരു റിസർവ് ദിനം അനുവദിച്ചാൽ ജയിക്കുന്ന ടീമിന് ഫൈനലിനായി തയ്യാറെടുക്കാൻ വെറും 24 മണിക്കൂറിൽ താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂ. ഇതിനാലാണ് രണ്ടാം സെമിഫൈനലിന് റിസർവ് ദിനം അനുവദിക്കാത്തത്.

മത്സരം പൂർത്തിയാക്കാൻ മറ്റു നടപടികൾ

റിസർവ് ദിനം ഇല്ലെങ്കിലും, രണ്ട് സെമി ഫൈനലുകൾക്കും 250 മിനിറ്റ് (4 മണിക്കൂർ 10 മിനിറ്റ്) അധികസമയം അനുവദിച്ചിട്ടുണ്ട്. മത്സര സമയം കൂടി കണക്കാക്കുമ്പോൾ മൊത്തത്തിൽ 7 മണിക്കൂർ 20 മിനിറ്റ് സമയം മത്സരം പൂർത്തിയാക്കാനായി ലഭിക്കും. എന്നാൽ, ആദ്യ സെമി ഫൈനലിൽ 60 മിനിറ്റ് മാത്രമേ മത്സരം നടക്കുന്ന ദിവസം നൽകൂ, ബാക്കി 190 മിനിറ്റ് റിസർവ് ദിനത്തിൽ നൽകും.

രണ്ടാം സെമി ഫൈനലിൽ, റിസർവ് ദിനം ഇല്ലാത്തതിനാൽ 250 മിനിറ്റ് മുഴുവൻ മത്സരം നടക്കുന്ന ദിവസം തന്നെ ലഭ്യമാകും.

സെമി ഫൈനൽ മഴ മൂലം ഉപേക്ഷിച്ചാൽ?

സെമി ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നാൽ, സൂപ്പർ എട്ട് ഗ്രൂപ്പുകളിൽ ഉയർന്ന സ്ഥാനം നേടിയ ടീം ഫൈനലിലെത്തും. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാർ. അതിനാൽ തന്നെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യയായിരിക്കും ഫൈനലിലേക്ക് മുന്നേറുക.

ഫൈനൽ ഉപേക്ഷിച്ചാൽ?

ടി20 ലോകകപ്പ് 2024 ഫൈനൽ ഉപേക്ഷിക്കേണ്ടിവന്നാൽ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

കൂടുതൽ വ്യവസ്ഥകൾ:

സെമി ഫൈനലിലും ഫൈനലിലും ഒരു മത്സരം പൂർത്തിയാകണമെങ്കിൽ, രണ്ട് ടീമുകളും കുറഞ്ഞത് 10 ഓവർ വീതം ബാറ്റ് ചെയ്യണം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ 8ലും ഇത് 5 ഓവർ വീതമായിരുന്നു.