ഇന്ത്യയെ ഐസലേറ്റ് ചെയ്യാന്‍ ഹോട്ടല്‍ വരെ തയ്യാര്‍, കോടികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഓസീസ് ചെയ്യുന്നത്

Image 3
CricketTeam India

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം പര്യടനം മുന്‍നിശ്ചയിച്ച പ്രകാരം നടന്നാല്‍ ടീം ഇന്ത്യയെ ഐസലേഷനില്‍ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ വരെ തയാറാക്കിയിരിക്കുന്നു എന്നതാണ് അത്. ഓസീസ് ദിനപ്പത്രമായ ‘ദ ഏജ്’ ആണ് രസകരമായ ഈ വിവരം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിശ്ചിത കാലയളവില്‍ ഐസലേഷനില്‍ പാര്‍പ്പിക്കേണ്ടിവന്നാല്‍ അഡ്ലെയ്ഡ് ഓവലിലെ പുതിയ ഹോട്ടല്‍ അതിനായി വിട്ടുനല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലിക്കാനുള്ള സമ്പൂര്‍ണ സൗകര്യം ഒരുക്കിയാകും ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ ഐസലേഷനായി വിട്ടുനല്‍കുക.

കൂടാതെ അടിയന്ത സാഹചര്യങ്ങള്‍ നേരിടാന്‍ മറ്റ് രണ്ട് ഹോട്ടലുകള്‍ കൂടിയും തയ്യാറാക്കും. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (എസ്എസിഎ) തലവന്‍ കീത്ത് ബ്രാഡ്ഷാ ഇക്കാര്യം അറിയ്ക്കുന്നത്.

ഇന്ത്യയുെട ഓസ്‌ട്രേലിയന്‍ പര്യടനം റദ്ദാക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് സംഭവിക്കുക. ഇതാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരാകുന്നത്.