അക്കാര്യം സംഭവിച്ചാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് അടിയ്ക്കും, പ്രവചനവുമായി ഇംഗ്ലീഷ് താരം

പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായാണ് ഇംഗ്ലണ്ട് നേരിടേണ്ടി വരുക വൈറ്റ് വാഷ് ആയിരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. പിച്ചിന് ടേണ്‍ ലഭിച്ചാല്‍ ഇംഗ്ലണ്ടില്‍ വെച്ച് ഇംഗ്ലണ്ടിനെ 5-0ന് ഇന്ത്യ തോല്‍പ്പിക്കുമെന്നാണ് മോണ്ടി പനേസര്‍ നിരീക്ഷിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ഓഗസ്റ്റിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്നത്. വേനല്‍ സമയമാണ് ഇത് ഇംഗ്ലണ്ടില്‍. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ആധിപത്യം സ്ഥാപിച്ചാല്‍ ഇന്ത്യക്ക് 5-0ന് പരമ്പര സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇം?ഗ്ലണ്ടിലെ സീമിങ് കണ്ടീഷനില്‍ ഇന്ത്യ 5-0ന് ജയിക്കാനോ നല്ല തമാശ എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ പ്രതികരണം. ഇതിനും പനേസര്‍ മറുപടി നല്‍കി. ഓഗസ്റ്റില്‍ സീം ലഭിക്കുമോ? ആ സമയം സ്പിന്‍ ലഭിക്കാനാണ് കൂടുതല്‍ സാധ്യത. ഓഗസ്റ്റില്‍ വിക്കറ്റില്‍ ടേണ്‍ ലഭിച്ചാല്‍ ഇന്ത്യക്ക് 5-0 എന്നത് എല്ലാ അര്‍ഥത്തിലും സാധ്യമാണ്’ പനേസര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ട് കളിക്കുമ്പോള്‍ കൂടുതലും പച്ചപ്പ് നിറഞ്ഞ പിച്ചായിരിക്കും. എന്നാല്‍ ഓഗസ്റ്റില്‍ വരണ്ട വിക്കറ്റാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് ഇന്ത്യക്ക് ?ഗുണം ചെയ്യുമെന്നും ഇം?ഗ്ലണ്ട് മുന്‍ സ്പിന്നര്‍ ചൂണ്ടിക്കാണിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് 2 ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് ഇം?ഗ്ലണ്ടിന് എതിരെ കളിക്കുന്നത്. ജൂണ്‍ രണ്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കും.

ജോ റൂട്ട് വലിയ സ്‌കോര്‍ കണ്ടെത്തിയാല്‍ ഇം?ഗ്ലണ്ടിന് ജയിക്കാം. എന്നാല്‍ റൂട്ടിന് എല്ലാ റണ്‍സും സ്‌കോര്‍ ചെയ്യാന്‍ കഴിയും എന്ന് കരുതുന്നുണ്ടോ? പരിചയസമ്പത്തില്ലാത്ത ഇം?ഗ്ലണ്ട് ബാറ്റിങ്ങിനെ ചൂഷണം ചെയ്യാന്‍ കഴിവുള്ള സീമര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട് എന്നും പനേസര്‍ പറഞ്ഞു.

ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 3-1ന് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയിരുന്നു. കൂടുതല്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഇവിടെ ഇന്ത്യ ഒരുക്കിയത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു

You Might Also Like