ബെഞ്ചുവായത് നന്നായി, മാനം കാത്തത് അക്‌സര്‍ മാത്രം, ഇന്ത്യ സി-ഡി ബലാബലം
ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയും ഡിയും തമ്മില്‍ ലീഡിനായി പോരാട്ടം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി കേവലം 164 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ സി ഒടുവില്‍ ആദ്യ ദിനം നാലിന് 91 റണ്‍സ് എന്ന നിലയിലാണ്.
ആറ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യ സിയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കാന്‍ 73 റണ്‍സ് കൂടി വേണം.
ഇന്ത്യ ഡിയ്ക്കായി അക്‌സര്‍ പട്ടേല്‍ മാത്രമാണ് പൊരുതിയത്. 118 പന്തില്‍ ആറ് വീതം ഫോറും സിക്‌സും സഹിതം 86 റണ്‍സാണ് അക്‌സര്‍ നേടിയത്. അര്‍ഷദീപ് സിംഗ് (13), സരന്‍സ്് ജയിന്‍ (13), എസ് ഭരത് (13), യാഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുളളവര്‍.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്‍പത് റണ്‍സെടുത്തും ദേവ്ദത്ത് പടിക്കല്‍ പൂജ്യനായും മടങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടായെങ്കിലും കളിപ്പിപ്പിച്ചിരുന്നില്ല.
ഇന്ത്യ സിയ്ക്കായി വിജയ്കുമാര്‍ വൈശാഖ് മൂന്നും അന്‍ഷുലും ഹിമാഷുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ സമാനമായ രീതിയില്‍ ഇന്ത്യ സിയും തകര്‍ന്നെങ്കിലും നാലും വിക്കറ്റില്‍ ഒത്തുചേര്‍ത്ത ബാബ ഇന്ദ്രജിത്തും (15) അഭിഷേക് പൊറാലും (32) സിയെ രക്ഷിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 43 റണ്‍സ് എന്ന നലയിലേക്ക് സി കൂപ്പുകുത്തിയിരുന്നു.
ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്കും വാദ് അഞ്ച് റണ്‍സെടുത്തും സായ് സുദര്‍ശന്‍ ഏഴ് റണ്‍സെടുത്തും പുറത്തായി. പട്ടീദാര്‍ 13 റണ്‍സാണ് നേടിയത്. ഇന്ത്യ ഡിയ്ക്കായി അക്‌സര്‍സര്‍ പട്ടേലും ഹര്‍ഷിദ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു.