അവന്‍ പരിശീലനത്തിനിറങ്ങി, ടീം ഇന്ത്യയ്ക്ക് ആവേശവാര്‍ത്ത

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കൈമെയ് മറന്നുളള പോരാട്ടത്തിനായുളള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. പരിക്കിനെ തുടര്‍ന്ന് ടീമിലെ പ്രധാന താരങ്ങളെയെല്ലാം നഷ്ടപ്പെട്ടിട്ടും അതിനെയെല്ലാം അതിജീവിക്കാനുളള തന്ത്രങ്ങളെ കുറിച്ചുളള ആലോചനയിലാണ് ഇ്ത്യന്‍ ക്യാമ്പ്.

ഇതിനിടെ നാലാം ടെസ്റ്റിനുളള പരിശീലനവും ആരംഭിച്ചു. ഗബ്ബയില്‍ കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരിശീലനം നടത്തുന്നത്.

ഇന്ത്യ പരിശീലിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി എന്ന് കരുതിയ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രിത് ഭുംറ സാന്നിധ്യം പരിശീലനത്തില്‍ കണ്ടത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ബൗളിങ് പരിശീലകന്‍ ഭാരത് അരുണുമായി സംസാരിക്കുകയാണ് ചിത്രങ്ങളില്‍ ഭുംറ. ഷര്‍ദുല്‍ താക്കൂറും ഒപ്പമുണ്ട്.

പരിശീലനത്തില്‍ ഭുംറ പങ്കെടുത്തതോടെ ഗബ്ബയില്‍ കളിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭുംറ നാലം ടെസ്റ്റ് കളിക്കുകയാണെങ്കില്‍ അത് ടീം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. മുഹമ്മദ് ഷമി, ഉമേശ് യാദവ് തുടങ്ങിയ പേസര്‍മാര്‍ പുറത്തായ സാഹചര്യത്തില്‍ ഭുംറ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകേണ്ടത് ഇന്ത്യയ്ക്ക്് അത്യാവശമാണ്.

മൂന്നാം ടെസ്റ്റ് കളിച്ച രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മായങ്ക് അഗര്‍വാള്‍ ഹനുമാ വിഹാരിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.

You Might Also Like