ടോസ് തോറ്റത് നല്ലതിനോ? ഡാരൻ സമി സ്റ്റേഡിയത്തിലെ കണക്കുകൾ ഇങ്ങനെ; ഇന്ത്യ പേടിക്കേണ്ടതില്ല

Image 3
CricketTeam IndiaWorldcup

ഇന്ന് ഡാരൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് 2024 ടി20 ലോകകപ്പിലെ സൂപ്പർ എട്ട് നിർണായക മത്സരത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. സെമിയിലെത്താൻ ഓസ്‌ട്രേലിയക്ക് മത്സരം ജയിച്ചേ തീരൂ.

ടോസ് അപ്‌ഡേറ്റ്:

ഓസ്ട്രേലിയ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ആഷ്ടൺ അഗറിന് പകരം മിച്ചൽ സ്റ്റാർക്ക് ടീമിൽ ഇടം നേടി.
ഇന്ത്യ മാറ്റമില്ലാത്ത പ്ലേയിംഗ് ഇലവനുമായാണ് കളത്തിലിറങ്ങുന്നത്.

എന്നാൽ ഈ സ്റ്റേഡിയത്തിൽ ടോസ് നേടുന്നത് അത്ര നിർണായകമല്ല എന്നാണ് മുൻകാല കണക്കുകൾ പറയുന്നത്. ഇവിടെ നടന്ന അഞ്ചു മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട ടീമാണ് മൂന്ന് തവണയും ജയിച്ചുകയറിയത്.

സ്റ്റേഡിയത്തിൽ ഇതുവരെ :

ഈ വേദിയിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ നടന്നിട്ടുണ്ട്, എല്ലാ തവണയും ടോസ് നേടിയ ടീം ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തു.
ടോസ് നേടിയ ടീം അഞ്ചിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് വിജയിച്ചത്.

ഓസ്‌ട്രേലിയ ഈ ടൂർണമെന്റിൽ ഇവിടെ ഒരു മത്സരം കളിച്ചപ്പോൾ, ഇന്ത്യ ആദ്യമായാണ് സെന്റ് ലൂസിയയിൽ കളിക്കുന്നത്.

ഇന്ത്യ – 2024 ടി20 ലോകകപ്പിലെ ടോസ് & മത്സര ഫലങ്ങൾ:

നേടിയ ടോസുകൾ: 3/5
ടോസ് നേടിയ ശേഷം മത്സരം വിജയിച്ചത്: 3/3
ടോസ് തോറ്റ ശേഷം മത്സരം വിജയിച്ചത്: 2/2

ഓസ്ട്രേലിയ – 2024 ടി20 ലോകകപ്പിലെ ടോസ് & മത്സര ഫലങ്ങൾ:

നേടിയ ടോസുകൾ: 4/6
ടോസ് നേടിയ ശേഷം മത്സരം വിജയിച്ചത്: 3/4
ടോസ് തോറ്റ ശേഷം മത്സരം വിജയിച്ചത്: 2/2

ഡാരൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ടോസ് & മത്സര ഫലങ്ങൾ:

ടോസ് നേടി മത്സരം വിജയിച്ച ടീമുകൾ: 2/5
ടോസ് തോറ്റു മത്സരം വിജയിച്ച ടീമുകൾ: 3/5
ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ശേഷം മത്സരം വിജയിച്ച ടീമുകൾ: 0/0
ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ശേഷം മത്സരം വിജയിച്ച ടീമുകൾ: 2/5