കോഹ്ലിയ്ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ, സിഡ്‌നിയിലെ രാജകന്മാരായി ടീം ഇന്ത്യ
സിഡ്‌നി: രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തി. കോഹ് ലിയുടെ നേതൃത്വത്തില്‍ 25 അംഗ ഇന്ത്യന്‍ ടീമാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയത്.
14 ദിവസത്തെ ക്വാറന്റൈനിന് ഇടയില്‍ പരിശീലനം നടത്താനും കളിക്കാര്‍ക്ക് കഴിയും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കമിന്‍സ് എന്നിവരും വ്യാഴാഴ്ചയോടെ നാട്ടിലേക്ക് എത്തി. ബയോ ബബിളിന് കീഴില്‍ ബ്ലാക്ക്ടൗണ്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് ക്വാറന്റൈനില്‍ ഇരിക്കുന്ന സമയം ഇന്ത്യന്‍ ടീം പരിശീലനം നടത്തുക.
അതിനിടയില്‍ പ്രത്യേക പരിഗണനയാണ് ഇവിടെ ഇന്ത്യന്‍ നായകനെ തേടി എത്തുന്നത്. പുള്‍മാന്‍ ഹോട്ടലിലാണ് ഇന്ത്യന്‍ സംഘം തങ്ങുന്നത്. ഇത് ന്യൂ സൗത്ത് വെയ്ല്‍സ് റഗ്ബി ടീമിന്റെ താവളമാണ്. നിലവില്‍ റഗ്ബി ടീം മറ്റൊരു ഹോട്ടലിലാണ്.
ഓസ്‌ട്രേലിയന്‍ റഗ്ബി ഇതിഹാസ താരം ബ്രാഡ് ഫിറ്റ്‌ലര്‍ തങ്ങുന്ന സ്യൂട്ടാണ് കോഹ് ലിക്ക് ലഭിച്ചത്. കളിക്കാരുടെ കുടുംബാംഗങ്ങളും ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. ഇവരും ക്വാറന്റൈനിന് വിധേമാവണം. ഐപിഎല്‍ കഴിഞ്ഞ് എത്തിയ ഓസീസ് താരങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ദേശിയ ക്യാംപില്‍ ചേരും