ഇന്ത്യയെ ഞങ്ങള്‍ തോല്‍പിച്ച് വിടും, വെല്ലുവിളിയുമായി ബംഗ്ലാദേശ് പേസര്‍
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും, ബംഗ്ലാദേശ് പേസ് ബോളര്‍ നാഹിദ് റാണയുടെ വെല്ലുവിളി ഇന്ത്യയുടെ വിജയം അത്ര എളുപ്പമാക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഈ പരമ്പരയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. എന്നാല്‍, റാണയുടെ അടുത്ത കാലത്തെ മികച്ച പ്രകടനങ്ങള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. റാണയുടെ വാക്കുകളില്‍ ആ ആത്മവിശ്വസാം വ്യക്തമാണ്.
‘ഇന്ത്യ ശക്തരാണ്, എന്നാല്‍ ക്രിക്കറ്റില്‍ ഏത് ടീമിനും ജയിക്കാം. ഞങ്ങള്‍ പരമ്പരയ്ക്കായി നന്നായി തയ്യാറെടുക്കുന്നുണ്ട്’ റാണ പറഞ്ഞു.
റാണയുടെ വേഗതയും കൃത്യതയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാകും. അദ്ദേഹത്തിന്റെ അരങ്ങേറ്റം മുതല്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ റാണയ്ക്ക് കഴിയുന്നുണ്ട്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും റാണ ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയും ബൂമ്രയുടെ തിരിച്ചുവരവും ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, റാണയുടെ വെല്ലുവിളി അവഗണിക്കാനാവില്ല. ഈ പരമ്പര ഇന്ത്യന്‍ ടീമിന് അത്ര എളുപ്പമാകില്ല എന്നുറപ്പ്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നിറഞ്ഞ ഒരു പരമ്പരയ്ക്കായി കാത്തിരിക്കാം