വിചിത്ര കാരണം, മത്സരം വൈകുന്നത് മണിക്കൂറുകള്‍

Image 3
CricketTeam India

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരം രണ്ട് മണിക്കൂര്‍ വൈകും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങേണ്ടിയിരുന്ന മത്സരം, രണ്ട് മണിക്കൂര്‍ വൈകി രാത്രി പത്ത് മണിക്കായിരിക്കും ആരംഭിക്കുന്നത്. ടീമുകളുടെ ലഗേജ് എത്താന്‍ വൈകിയതാണ് മത്സരം നീണ്ടുപോവാന്‍ കാരണമായത്.

ലഗേജ് എത്താന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് രംഗത്തെത്തിയിരുന്നു. ‘ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍, സ്പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റേഴ്സ് മറ്റുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കുമുണ്ടായ അസൗകര്യത്തില്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ക്ഷമ ചോദിക്കുന്നു,’ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ നിയന്ത്രണങ്ങള്‍ക്കതീതമായ കാരണങ്ങളാലാണ് ട്രിനിഡാഡില്‍ നിന്നും സെന്റ് കീറ്റ്സിലേക്ക് ടീമുകളുടെ ലഗേജ് എത്താന്‍ വൈകിയതെന്നും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വാര്‍ണര്‍ പാര്‍ക്കില്‍ വെച്ചാണ് രണ്ടാം ടി-20 മത്സരം നടക്കുന്നത്. രണ്ടാം ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയുണ്ട്. ശ്രേയസ് അയ്യരിന് പകരക്കാരനായിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വന്‍മാര്‍ജിനില്‍ വിജയിച്ചിരുന്നു. 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികവിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വന്‍മാര്‍ജിനില്‍ വിജയിച്ചിരുന്നു. 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികവിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.