കാത്തിരിപ്പിന് അവസാനം, ഇന്ത്യ-പാക് പരമ്പര വരുന്നു, പ്രഖ്യാപനം ഉടന്‍

Image 3
CricketTeam India

ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഈ വര്‍ഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരു പാക് മാധ്യമമായ ‘ജാംഗി’ലാണ ബിസിസിഐ-പിസിബി വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 മത്സരങ്ങള്‍ അടങ്ങിയ ടി-20 പരമ്പര ആയിരിക്കും നടക്കുക എന്നാണ് സൂചന.

ഇരു രാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി-20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സക അഷ്‌റഫ് നേരത്തെ പറഞ്ഞിരുന്നു. താന്‍ പിസിബി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ബിസിസിഐക്ക് മുന്നില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചിരുന്നു എന്നും ബിസിസിഐ അത് തള്ളി എന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

അതിന് പിന്നാലെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് ഈ വാര്‍ത്തയ്ക്ക് നല്‍കുന്നത്.

2013ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് പാകിസ്താന്‍ ഇന്ത്യയിലേക്ക് വരുകയായിരുന്നു. മുംബൈ ഭീകരാക്രമണവും ഇരുരാജ്യങ്ങളും തമ്മിലുളള സങ്കര്‍ഷങ്ങളുമാണ് ഇന്ത്യ-പാക് പരമ്പര ഇത്ര നീളാന്‍ കാരണം.