ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണ്, അവന് മാത്രമേ ഇത് പരിഹരിക്കാനാകൂ

Image 3
CricketTeam India

ജീവന്‍ നാഥ്

ആറാം ബൗളര്‍…
ഈ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതാ ലൈന്‍ അപ്പ് നോക്കാം.
സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകള്‍ ആയത് കൊണ്ട് 3 പേസര്‍മാര്‍ക്ക് സാധ്യതയില്ല.

1 കെഎല്‍ രാഹുല്‍
2 രോഹിത് ശര്‍മ
3 കോഹ്ലി
4 സൂര്യകുമാര്‍ യാദവ്
5 പന്ത്
6 പാണ്ഡ്യ
7 ജഡേജ
8 അശ്വിന്‍
9 ഷമി
10 ബുമ്ര
11 വരുണ്‍ ചക്രവര്‍ത്തി

ഇഷാന്‍ കിഷനെ ഓപ്പണര്‍ ആയിട്ടാണ് പരിഗണിക്കുക എന്ന് കോഹ്ലി പറഞ്ഞിട്ടുള്ളതിനാല്‍ രോഹിത്തിനെ മാറ്റി ഇഷാനെ ഇറക്കാന്‍ സാധ്യത കുറവാണ്..

ഒറ്റ നോട്ടത്തില്‍ ശക്തം എന്ന് തോന്നുമെങ്കിലും ഇന്ത്യന്‍ നിരയുടെ പ്രശ്‌നം സികസ് ബൗളര്‍ ആണ്.. കരുത്ത് കുറഞ്ഞ എതിരാളികള്‍ വരുമ്പോള്‍ 5 ബൗളേഴ്‌സ് മതിയാകും എങ്കിലും വിന്‍ഡീസ്, ഇംഗ്ലണ്ട് മുതലായ കരുത്തരോട് മത്സരിക്കുമ്പോള്‍ ഏതെങ്കിലും ഒരു ബൗളര്‍ അടി വാങ്ങിയാല്‍ അത് ജയ സാധ്യതയെ കാര്യമായി ബാധിക്കും.

ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആദ്യ ഇലവനില്‍ ഉണ്ടാകും എന്ന സാദ്ധ്യത ആണ് കോഹ്ലി തരുന്നത്.. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ബോള്‍ പോലും എറിയാത്ത പാണ്ഡ്യ 3 – 4 ഓവര്‍ എറിയാന്‍ സാധ്യത ഇല്ല .

മറ്റൊരു ഓപ്ഷന്‍ ഷാര്‍ദൂല്‍ താക്കൂര്‍ ആണ് .മികച്ച ബൗളര്‍ ആണെങ്കിലും അദ്ദേഹത്തെ 7-ാം നമ്പര്‍ സ്ഥാനത്തേക്ക് ടീം വിശ്വസിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ചെന്നൈയുടെ ഒരു കളിയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ധോണി പ്രൊമോഷന്‍ കൊടുത്തത് ഈയൊരു ഉദേശ്യം വെച്ചാണെങ്കില്‍ അതൊരു ശുഭ സൂചനയാണ്.. ടെസ്റ്റില്‍ മികച്ച അറ്റാക്കിംഗ് ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ടി20യില്‍ അത്തരമൊരു അവസരം അദ്ദേഹത്തിന് കിട്ടിയിട്ടില്ല.

ഇതേ പൊസിഷനില്‍ വിന്‍ഡീസിന് കളിപ്പിക്കാന്‍ പൊള്ളാര്‍ഡ്, റസ്സല്‍, ബ്രാവോ എന്നീ 3 ലോകോത്തര കളിക്കാരുണ്ട് എന്നതും ഓര്‍ക്കണം.. മറ്റൊരു ടീമിനും ഈ ആര്‍ഭാടമില്ല.

നിങ്ങളുടെ അഭിപ്രായത്തില്‍ ആരായിരിക്കും ഇന്ത്യയുടെ ആറാം ബോളര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍