ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തകര്‍ത്തു, ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍

Image 3
CricketFeaturedTeam India

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏക ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ 37 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ യാതൊരു നഷ്ടവും വരുത്താതെ സ്‌കോര്‍ മറികടക്കുകയായിരുന്നു.

ശുഭ സതീഷ് 13 റണ്‍സും ഷഫാലി വര്‍മ്മ 24 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 603 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 266 റണ്‍സിന് പുറത്തായി. ഇതോടെ ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്കയ രണ്ടാം ഇന്നിംഗ്‌സില്‍ 373 റണ്‍സിനാണ് പുറത്തായത്. ഇതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 37 ആയി നിശ്ചയിക്കപ്പെട്ടത്.

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വോള്‍വാര്‍ട്ടും സുന്നെ ലൂസും ആണ് പൊരുതിയത്. വോള്‍വാര്‍ട്ട് 314 പന്തില്‍ 122 റണ്‍സാണ് എടുത്തത്. ലൂസ് ആകട്ടെ 203 പന്തില്‍ 109 റണ്‍സും സ്വന്തമാക്കി. ക്ലര്‍ക്ക് 61 റണ്‍സും നേടി.

ഇന്ത്യയ്ക്കായി സ്‌നേഹ റാണ, ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്ക്കുവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യ ിന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. 197 പന്തില്‍ 23 ഫോറും എട്ട് സിക്‌സും സഹിതം 205 റണ്‍സാണ് ഷഫാലി സ്വന്തമാക്കിയത്. സ്മൃതി മന്ദാന 161 പന്തില്‍ 149 റണ്‍സും നേടി. ഇരുവരുടേയും മികവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന് സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്.