ടീം ഇന്ത്യയില്‍ വന്‍മാറ്റം, പ്രമുഖരെല്ലാം കരക്കിരിക്കും

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ ഇന്ത്യ കളിയ്ക്കുക അടിമുടി മാറ്റങ്ങളുമായി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇതിനോടകം പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച വിരാട് കോഹ്ലിയും റിഷഭ് പന്തും ഇന്നത്തെ മത്സരത്തീല്‍ കളിക്കില്ല. ഇരുവരും ഇതിനോടകം തന്നെ വീട്ടിലേക്ക് തിരിച്ച് കഴിഞ്ഞു. 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിച്ചിരിക്കുന്നത്. ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കില്ല.

ഇതോടെ ഇന്നത്തെ മത്സരത്തില്‍ ഏതെ നാളത്തെ കാത്തിരിപ്പിന് ശേഷം റിതുരാജ് ഗെയ്ക്വാദിന് അവസരം ലഭിച്ചേക്കും. റിതുരാജിനെ ഓപ്പണറാക്കി കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ കളിപ്പിച്ചേക്കും. ഇഷാനാകും വിക്കറ്റ് കീപ്പര്‍. റിഷഭിന്റെ അഭാവം നികത്താന്‍ മധ്യനിരയില്‍ അനുഭവസമ്പന്നനായ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ മുന്‍ഗുണന നല്‍കാനാണ് സാധ്യത.

ശ്രേയസ് നാലാം നമ്പറില്‍ കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാറും ആറാമനായി വെങ്കടേഷ് അയ്യരും എത്തും. ബോളിംഗ് നിരയില്‍ ദീപക് ചഹാറിന് പകരം മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കിയേക്കും. ചഹലിന് പകരം കുല്‍ദീപും ഇന്ത്യയ്ക്കായി കളിയ്ക്കും.

ഇന്ത്യന്‍ സാധ്യത ടീം: രോഹിത് ശര്‍മ്മ, റിതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്