സഞ്ജുവും ടീം ഇന്ത്യയും ലഖ്‌നൗവിലെത്തി, ചഹറിന്റെ പകരക്കാന്‍ ആ സര്‍പ്രൈസ് താരം?

Image 3
CricketTeam India

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്നൗവിലെത്തി. അഹമ്മാബാദിലെ ബയോ ബബിളില്‍ നിന്ന് നേരിട്ടാണ് മിക്ക താരങ്ങളും ലഖ്നൗവിലത്തിയത്. വിന്‍ഡീസിനെതിരെ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. പരിക്ക് ഭേദമയായി ടീമിലേക്ക് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജ, ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ എന്നിവര്‍ ക്വാറന്‍ഡീന്‍ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേര്‍ന്നു.

ഇരുവരും കുറച്ചുദിവസങ്ങളായി ലഖ്നൗവിലുണ്ട് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരം വ്യാഴാഴ്ച നടക്കും.

വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യ്ക്കിടെ പരിക്കേറ്റ ദീപക് ചഹറിന് ശ്രീലങ്കയ്ക്കെതിരായ പരമ്പര നഷ്ടമായേക്കും. ബൗളിംഗിനിടെ കാലിലെ മസില്‍ ഞരമ്പിനെ പരിക്കേറ്റ ദീപക് ചഹര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. രണ്ട് വിക്കറ്റ് നേടിയിരിക്കെയാണ് ചഹറിന് പരിക്കേറ്റത്. ചഹറിന് ആറാഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കും. ഇങ്ങനെയെങ്കില്‍ ഐപിഎല്ലിലെ ആദ്യഘട്ട മത്സരങ്ങളും ചഹറിന് നഷ്ടമാവും. ഐപിഎല്ലില്‍ 14 കോടി രൂപയ്ക്കാണ് ചഹറിനെ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.

ഇതോടെ ചഹറിന്റെ പകരക്കാരനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. യുവബൗളര്‍ അര്‍ഷദീപ് സിംഗ് ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പഞ്ചാബ് കിംഗ്സ് ഇലവണ് വേണ്ടി കഴിഞ്ഞ സീസണ്‍ ഐപിഎല്‍ കളിച്ച അര്‍ഷദീപ്് സിംഗ് തകര്‍പ്പന്‍ ബൗളിംഗായിരുന്നു പുറത്തെടുത്തത്. 12 കളികളില്‍ നിന്നും 18 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യക്കെതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷനകയാണ് നായകന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണിങ് ബാറ്റര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ, നുവാന്‍ തുഷാര, ഓള്‍റൗണ്ടര്‍ രമേഷ് മെന്‍ഡിസ് എന്നിവരെയാണ് ഒഴിവാക്കിയത്.

പരിക്കിനെ തുടര്‍ന്നാണ് മൂന്നുപേരെയും ഒഴിവാക്കിയത്. കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചാന്‍ഡിമല്‍, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര തുടങ്ങിയവര്‍ ടീമിലുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരന്പര വ്യാഴാഴ്ച ലഖ്നൗവില്‍ തുടങ്ങും. രണ്ടും മൂന്നും മത്സരങ്ങള്‍ 26നും 27നും ധര്‍മ്മശാലയില്‍ നടക്കും.

മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ഒന്നാം ടെസ്റ്റും മാര്‍ച്ച് 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റും അരങ്ങേറും. മൊഹാലിയിലെ ഒന്നാം ടെസ്റ്റ് വിരാട് കോലിയുടെ നൂറാം ടെസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്