നാല് താരങ്ങള്‍ പുറത്താകും, ടീം ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റവുമായി

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി ഉറപ്പായി. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ നാലോളം താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമീല്‍ നിന്ന് പുറത്തായേക്കും.

ഇതില്‍ പൂജാരയുടെയും ബുംറയുടെയും മാറി നില്‍ക്കലാണ് ഉറപ്പിക്കാനാവുക. ഫൈനലില്‍ തികച്ചും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇരുവരുടേതും. പേസ് നിരയ്ക്കുള്ള മുന്‍തൂക്കമാണ് ജഡേജയ്ക്ക് തിരിച്ചടിയാകുന്നത്. പോരാത്തതിന് ഫൈനലില്‍ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് കഴിഞ്ഞതുമില്ല. ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

ഗില്ലിലേക്ക് വന്നാല്‍ മികച്ചയൊരു പ്രകടനം സംഭവിക്കാത്തത് തിരിച്ചടിയാണ്. മികച്ച തുടക്കം വലിയ സ്‌കോറുകളിലേക്ക് എത്തിക്കാനാകാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. ഇനി ഗില്ലിനെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റി മധ്യനിരയില്‍ പരീക്ഷിക്കുമോ എന്നും കണ്ടറിയണം.

ഇവര്‍ പുറത്താകുമ്പോള്‍ മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശാര്‍ദ്ദുള്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലേക്ക് എത്തിയേക്കും. പേസ് ഓള്‍റൗണ്ടറുടെ കുറവ് താക്കൂറിലൂടെ നികത്താനാകുമെന്നാണ് ഇന്ത്യ കരുതുന്നത്. മായങ്ക് ഓപ്പണര്‍ ആകുമ്പോള്‍, രാഹുല്‍ നാലാമനായി ഇറങ്ങും. കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് കയറും.