; )
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത തെളിയുന്നു. മൂന്ന് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിന് പുറത്താകും.
ജസ്പ്രീത് ഭുംറയ്ക്കും ഇഷാന്ത് ശര്‍മയ്ക്കുമൊപ്പം മൂന്നാം പേസറായി മുഹമ്മദ് സിറാജ് എത്തിയേക്കുമെന്നാണ് വിവരം. ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
രണ്ടാം ടെസ്റ്റില്‍ അക്സര്‍ പട്ടേല്‍,ആര് അശ്വിന് സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യക്കുവേണ്ടി തിളങ്ങിയിരുന്നു. ഇരുവരുടെയും ബൗളിങ് ഒന്നിനൊന്ന് മികച്ചതായിരുന്നു. ആദ്യ ഇന്നിങ്സില്‍ അശ്വിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേടി. എന്നാല്‍ കുല്‍ദീപ് യാദവിന് മറ്റ് രണ്ട് സ്പിന്നര്‍മാര്‍ക്ക് ലഭിച്ച അത്ര അവസരം കോഹ്ലി നല്‍കിയിട്ടില്ല.
അഹമ്മദാബാദിലെ മൊട്ടേറയില്‍ അല്‍പ്പം കൂടി സ്വിങ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പേസ് ബൗളര്‍മാരുടെ പ്രകടനമാവും നിര്‍ണ്ണായകം. ഇഷാന്ത് ശര്‍മയും ബൂംറയും നന്നായി സ്വിങ് ചെയ്യിക്കുമ്പോള്‍ സിറാജിന്റെ എക്സ്ട്രാ ബൗണ്‍സറുകള്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകും.
അതേ പോലെ ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡും ഇതിന് മുമ്പ് മൊട്ടേറയില്‍ കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ത്തന്നെ ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.
ബാറ്റിങ് നിരയില്‍ ഇന്ത്യ മാറ്റം വരുത്താനിടയില്ല. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെ ഓപ്പണര്‍മാരായി തുടരും. രഹാനെ മധ്യനിരയിലും സ്ഥാനം പിടിക്കും. റിഷഭ് പന്ത്,വിരാട് കോലി,രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ രോഹിതിന് സാധിച്ചിരുന്നു.
സാധ്യതാ പ്ലേയിങ് ഇലവന്: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര് അശ്വിന്, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്