അഞ്ചാം സ്ഥാനത്ത് സര്‍പ്രൈസ് താരം!, ടീം ഇന്ത്യയിങ്ങനെ

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 പുതുമുഖ താരം സൂര്യകുമാര്‍ യാദവ് അഞ്ച് നമ്പറില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാര്‍ ഇറങ്ങിയതിന് ശേഷമാകും പന്ത് ക്രീസിലെത്തുക. മുംബൈക്കൊപ്പം ടോപ് ഓഡറിലാണ് സൂര്യകുമാര്‍ തിളങ്ങുന്നത്. എന്നാല്‍ നേരത്തെ മധ്യനിരയിലും താന്‍ കേമനാണെന്ന് കൊല്‍ക്കത്തയില്‍ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

നാലാം നമ്പറില്‍ സൂര്യകുമാറിന് വെല്ലുവിളി ഉയര്‍ത്തുന്നത് ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ ഭാവി നായകനായിവരെ പരിഗണിക്കുന്ന ശ്രേയസിനെ ഇന്ത്യ തഴയാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ട് പരമ്പരയിലും വരാനിരിക്കുന്ന ഐപിഎല്ലിലും തിളങ്ങുന്ന താരമായിരിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രേയസും സൂര്യകുമാറും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2018ല്‍ സൂര്യകുമാര്‍ 36.57 ശരാശരിയിലും 133.33 സ്ട്രൈക്കറേറ്റിലും 512 റണ്‍സ് നേടിയപ്പോള്‍ 37.36 ശരാശരിയിലും 132.58 സ്ട്രൈക്കറേറ്റിലും 411 റണ്‍സാണ് ശ്രേയസ് നേടിയത്. 2019ല്‍ ശ്രേയസ് 463 റണ്‍സും സൂര്യകുമാര്‍ 424 റണ്‍സും 2020ല്‍ ശ്രേയസ് 519 റണ്‍സും സൂര്യകുമാര്‍ 480 റണ്‍സുമാണ് നേടിയത്.

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. വൈകീട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരങ്ങള്‍ ടി20 ലോകകപ്പില്‍ സ്ഥാനം ഉറപ്പാണ്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക.

ഇന്ത്യ സാധ്യതാ ഇലവന്‍-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി,ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍