ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര

Image 3
CricketTeam India

ടെസ്റ്റ് ക്രക്കറ്റില്‍ എല്‍.ബി.ഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. ഇന്ത്യയില്‍ ഏറ്റവുമധികം താരങ്ങള്‍ എല്‍.ബി.ഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി ഇതു മാറിയിരിക്കുകയാണ്. നാല് ടെസ്റ്റുകളിലായി ഇതുവരെ 38 എല്‍.ബി.ഡബ്ല്യു വിക്കറ്റുകളാണ് പിറന്നത്.

നാലാം ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയെ ബെന്‍ സ്റ്റോക്സ് എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കിയതോടെയാണ് ചരിത്രം തിരുത്തപ്പെട്ടത്. 1983-84ല്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള പരമ്പരയായിരുന്നു നേരത്തെ ഈ റെക്കോഡില്‍. അന്നു ആറു ടെസ്റ്റുകളിലായി 36 എല്‍.ബി.ഡബ്ല്യു വിക്കറ്റുകളാണ് സംഭവിച്ചത്.

മൊട്ടേരയില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 160 റണ്‍സിന്റെ ലീഡ് പിടിച്ചപ്പോള്‍, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ആറിന് 91 എന്ന ദയനീയ അവസ്ഥയിലാണ്. ഇന്ത്യയേക്കാളും 69 റണ്‍സ് പിന്നിലാണ് ഇപ്പോഴും സന്ദര്‍ശകര്‍.

ഇന്ത്യയ്ക്കായി അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 365 റണ്‍സിന് ഓള്‍ഔട്ടായിരുന്നു