കീറിമുറിക്കുന്ന ബൗണ്‍സുകള്‍, പരിക്ക്, അവിശ്വസനീയ പേസാക്രമം, ഐതിഹാസികം ഈ സമനില

സംഗീത് ശേഖര്‍

258 പന്തുകള്‍ നീണ്ടു നിന്ന അശ്വിന്റെയും വിഹാരിയുടെയും പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്കാണ് നടന്നു കയറുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഇത്തരം ദിവസങ്ങളാണ് .ഒരൊറ്റ വിക്കറ്റിന് വേണ്ടി നിരന്തരം ആക്രമിക്കുന്ന ബൗളര്‍മാരും പരുക്കുകളെ പോലും അവഗണിച്ചു അവരെ ചെറുത്ത് നില്‍ക്കുന്ന ബാറ്റ്സ്മാന്മാരും തമ്മിലുള്ള പോരാട്ടം . പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍ വുഡും അഴിച്ചു വിട്ട ബൗണ്‍സര്‍ ബാരേജിനെയും ഓസീസ് ഫീല്‍ഡര്‍മാരുടെ വെര്‍ബല്‍ വോളികളെയും അതിജീവിച്ചു കൊണ്ട് അശ്വിനും വിഹാരിയും നയിച്ച പോരാട്ടം 2021 ലെ മറക്കാന്‍ കഴിയാത്ത ദൃശ്യങ്ങളില്‍ ഒന്നാകുമെന്നതില്‍ ആര്‍ക്കാണ് സംശയം .ഓസ്ട്രേലിയന്‍ ടീമിന്റെ എന്ത് വില കൊടുത്തും ജയിക്കാനുള്ള വന്യമായ തൃഷ്ണയും അവസാന പന്ത് വരെ ആക്രമിക്കാനുള്ള ആറ്റിറ്റിയുഡുമാണ് ഈ അഞ്ചാം ദിവസത്തെ ഇത്ര ആവേശകരമാക്കിയത് .

ഒരിക്കല്‍ പോലും തീക്ഷ്ണത കുറക്കാതെ പേസ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും അഴിച്ചു വിട്ട റിലന്റ് ലസ് അറ്റാക്ക് . മിച്ചല്‍ സ്റ്റാര്‍ക്കിനു മൂര്‍ച്ഛയില്ലാതിരുന്നത് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ കുറച്ചു സഹായിച്ചിരുന്നു എങ്കില്‍ പോലും ഐതിഹാസികമായ ഒരു സമനിലയാണിത് .

കൃത്യമായി പറഞ്ഞാല്‍ കമ്മിന്‍സും ഹേസല്‍ വുഡും ചേര്‍ന്നെറിഞ്ഞ 5 ഓവറുകളാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയും ആരാധകരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. വെല്‍ ഡയറക്റ്റഡ് ഷോര്‍ട്ട് പിച്ച് സ്റ്റഫിന്റെ ഒരു ക്ലിനിക്കല്‍ എക്‌സിബിഷന്‍ . ക്രീസിലുണ്ടായിരുന്ന അശ്വിനെയും വിഹാരിയെയും പൂര്‍ണമായും ബാക്ക് ഫുട്ടില്‍ തളച്ചിട്ട ശേഷം എന്താണ് വരാന്‍ പോകുന്നതെന്ന കൃത്യമായ ബോധത്തോടെ നിന്ന ബാറ്റ്സ്മാന്‍മാരെ ഇന്‍ഡിമിഡേറ്റ് ചെയ്ത 5 ഓവറുകള്‍. പാറ്റ് കമ്മിന്‍സൊരു മെഷീനെ പോലെ തളര്‍ച്ചയില്ലാതെ ,കൃത്യതയോടെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ബഹുമാനമാണ് തോന്നിയത്. സച്ച് എ ടെറിഫിക് ബൗളര്‍. ഹേസല്‍ വുഡ് തന്റെ മഗ്രാത്തിയന്‍ (കോറിഡോര്‍ ഓഫ് അണ്‍ സേര്‍ട്ടനിറ്റി) ലെങ്തുകള്‍ക്ക് തല്ക്കാലം അവധി കൊടുത്തു കൊണ്ട് ബമ്പറുകളിലേക്ക് മാറിയിരുന്നു. ഓരോ പന്തും ഓരോ ടെസ്റ്റായിരുന്ന ആ ഷോര്‍ട്ട് പീരീഡ് അതിജീവിച്ചതോടെ ബാറ്റ്സ്മാന്‍മാരുടെ ആത്മവിശ്വാസം ഇരട്ടിയായി കാണണം .സര്‍വൈവല്‍ ഈസ് ആള്‍സോ ആന്‍ ആര്‍ട്ട് .

കമ്മിന്‍സും ഹേസല്‍ വുഡും ഒരുക്കിയ ബൗണ്‍സര്‍ ബാരേജിന് മുന്നില്‍ പെട്ടു പോയ രവിചന്ദ്രന്‍ അശ്വിനു ബമ്പര്‍ മ്യൂസിക് ഫേസ് ചെയ്യാതെ വേറെ മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ..അശ്വിന്‍ ഒരിക്കലും ഒരു ടെയില്‍ എന്‍ഡര്‍ ലെവലിലുള്ള ബാറ്റ്‌സ്മാനല്ലെങ്കില്‍ പോലും ഷോര്‍ട്ട് പിച്ച് പന്തുകളും ബൗണ്‍സറും നേരിടാനുള്ള പ്രോപ്പര്‍ ടെക്‌നിക്കിന്റെ അഭാവം കൊണ്ടാണ് പല പന്തുകളും റിബ് കേജില്‍ ഏറ്റു വാങ്ങേണ്ടി വന്നത് . ഡക്കിങ് വല്ലാതെ ഇമ്പ്രൂവ് ആകാനുണ്ട്. അശ്വിന്റെ വള്‍നറബിലിറ്റി അറിയാവുന്ന ഓസീസ് ബൗളര്‍മാര്‍ കൃത്യമായും അവിടെ തന്നെയാണ് ആക്രമിച്ചതും . യാതൊരു ദയയുമില്ലാത്ത ഷോര്‍ട്ട് പിച്ച് ആക്രമണത്തെ ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെ അതിജീവിച്ച അശ്വിനാണ് മറ്റുള്ള ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരുടെ എഫര്‍ട്ടുകള്‍ പാഴാകാതെ കാത്തതും . മോസ്റ്റ് ഇമ്പോര്‍ട്ടന്റ് തിങ് വാസ് ദാറ്റ് , അശ്വിന്‍ സ്റ്റൂഡ് ദേയര്‍ . വിസിബിലി ഷേക്കന്‍ ആയിരുന്നെങ്കില്‍ കൂടെ ഈ ടെസ്റ്റിന്റെ മത്സരഫലത്തെ സ്വാധീനിക്കുമായിരുന്ന ആ ക്രൂഷ്യല്‍ പീരീഡിനെ അതിജീവിച്ചു കൊണ്ട് പിടിച്ചു നിന്നതിനു നൂറില്‍ നൂറാണ് മാര്‍ക്ക്.

ഹനുമ വിഹാരി , ഹാംസ്ട്രിങ് ഇഞ്ചുറിയെ അതിജീവിച്ചു നേരിട്ട നൂറിലധികം പന്തുകള്‍ അയാളുടെ ഗ്രിറ്റിന്റെ അടയാളമാണ് . ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്ന സാഹചര്യത്തിലും വിഹാരി പതര്‍ച്ചയില്ലാതെ ഓസീസ് ആക്രമണത്തെ പ്രതിരോധിച്ചു നിന്നു .പരിക്ക് വിഹാരിയുടെ ഫുട് വര്‍ക്കിനെ വല്ലാതെ ലിമിറ്റ് ചെയ്തിരുന്ന സാഹചര്യത്തിലും റണ്‍സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി കൊണ്ട് വിഹാരി ക്രീസില്‍ ഉറച്ച് നിന്നു.

റിഷഭ് പന്തിന്റെ കടന്നാക്രമണത്തിനു വലിയ പ്രാധാന്യമുണ്ട് .ഓസീസ് ബൗളര്‍മാര്‍ അണ്‍ സെറ്റിലായി പോകുന്നത് ആയൊരു ഘട്ടത്തില്‍ മാത്രമാണ്. ഇത്തരമൊരു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിംഗ്‌സ് വിജയത്തിലേക്ക് നയിക്കുന്ന ഒന്നാകാതിരുന്നതിനു കാരണം ഇന്ത്യന്‍ കളിക്കാരുടെ പരുക്കുകള്‍ തന്നെയാണ് . പന്ത് മടങ്ങിയപ്പോള്‍ ഇന്ത്യ വിജയത്തിനായുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു .ചേതേശ്വര്‍ പൂജാര നാലാം ഇന്നിങ്‌സില്‍ 200 ലധികം പന്തുകള്‍ നേരിട്ടെങ്കിലും വീണ്ടും ജോലി പൂര്‍ത്തിയാക്കാതെ മടങ്ങിയ പോലെയാണ് തോന്നിയത് .

ഓസ്ട്രേലിയക്ക് നിരാശ തോന്നാമെങ്കിലും അവര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു .ഇന്ത്യക്ക് പക്ഷെ സ്വപ്നതുല്യമാണ് ഈ സമനില , പ്ലെയിങ് ഇലവനെ പോലും ബാധിക്കുന്ന രീതിയില്‍ ജഡേജക്കും വിഹാരിക്കും പന്തിനുമുള്‍പ്പെടെ പരിക്കുകളെത്തിയ സാഹചര്യത്തിലും, ഇന്ത്യ പൊരുതി നിന്നു. പഞ്ചുകള്‍ക്ക് കൗണ്ടര്‍ പഞ്ചുകള്‍ക്ക് പകരം പഞ്ചുകളെ ബ്ലോക്ക് ചെയ്തു കൊണ്ട് , ഒഴിഞ്ഞു മാറിക്കൊണ്ട് അതിജീവനത്തിന്റെ അടയാളമായ 258 പന്തുകള്‍ ..ടേക് എ ബൗ ,ടീം ഇന്ത്യ

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like