ശ്രേയസിന് പകരം സഞ്ജു കളിയ്ക്കുമോ, ടീം ഇന്ത്യ ഇങ്ങനെ
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് സെന്റ് കീറ്റ്സിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ഇന്നും പുറത്തിരിക്കും.
ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ. 68 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് സ്പിന്നര്‍മാരെ ഇറക്കി വിന്‍ഡീസിനെ കറക്കിവീഴ്ത്തിയ തന്ത്രം രണ്ടാം മത്സരത്തിലും ഇന്ത്യ തുടര്‍ന്നേക്കും.
ഓപ്പണിംഗില്‍ സൂര്യകുമാറിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍. ബാറ്റിംിഗ് ലൈനപ്പില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇനിയുണ്ടെങ്കില്‍ തന്നെ ശ്രേയസ് അയ്യരെ മാത്രമെ ഒഴിവാക്കൂ. മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ ദീപക് ഹൂഡയായിരിക്കും പകരമെത്തുക. സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും. ഭുവനേശ്വറിനൊപ്പം അര്‍ഷ് ദീപ് തന്നെയാകും പേസ് ബൗളിംഗില്‍.
ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്പോര്‍ട്സ് മാക്സ് ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക.
ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോവ്മാന്‍ പവല്‍, ഒഡെയ്ന്‍ സ്മിത്ത്, ജേസണ്‍ ഹോള്‍ഡ്, അകീല്‍ ഹൊസീന്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒബെദ് മക്കോയ്, ഹെയ്ഡല്‍ വാല്‍ഷ്/ അല്‍സാരി ജോസഫ്.