ഐഎസ്എല്ലില്‍ എനിക്കത് മിസ് ചെയ്യുന്നു, തുറന്ന് പറഞ്ഞ് സഹല്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ കാണികള്‍ ഉണ്ടാകില്ല എന്നത് വ്യക്തിപരമായി തനിക്ക് വലിയ വേദനയാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്. എന്നാല്‍ തങ്ങള്‍ക്ക് മാത്രമല്ല ആ നഷ്ടമെന്നും എല്ലാ ടീമുകളും ഇക്കാര്യത്തില്‍ സമാന ദുഖിതരാണെന്നും സഹല്‍ പറയുന്നു.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
കൊച്ചിയില്‍ കളിക്കുന്നതിന്റെ ഫീലിംഗ് എന്തെന്ന് ഒരു വാക്കില്‍ ഒതുക്കി നിര്‍ത്തനാകില്ല. എനിക്കുറപ്പുണ്ട് ടീം മുഴുവന്‍ ഇക്കാര്യം മിസ് ചെയ്യുമെന്ന്. എന്നാല്‍ ഇതിന് പരാതി പറയാന്‍ പറ്റില്ല, കളിക്കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷവാന്‍ ആണ്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തങ്ങളെ വീട്ടില്‍ ഇരുന്ന് പിന്തുണക്കും എന്ന് അറിയാം’ പറഞ്ഞു.
നിലവില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഐഎസ്എല്ലില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ വിലക്കുളളത്. ഗോവയില്‍ മാത്രമായിരിക്കും ഇത്തവണ ഐഎസ്എല്‍ നടക്കുക.
നവംബര്‍ 20ന് ആണ് ഐഎസ്എല്ലിലെ ആദ്യ മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാകും ഉദ്ഘാടന മത്സരം.