ഐലീഗിന്റെ കാര്യത്തില്‍ തീരുമാനമായി, കോളടിക്കുക മോഹന്‍ ബഗാന്

കോവിഡ് 19 വ്യാപനം മൂലം ഇത്തവണത്തെ ഐലീഗ് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനമായി. ലീഗില്‍ ഒന്നാം സ്ഥാനത്തുളള മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. വീഡിയോ കോണ്‍ഫെറന്‍സു വഴി ഇന്ന് ചേര്‍ന്ന ഐലീഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

യോഗതീരുമാനങ്ങള്‍ കമ്മിറ്റി എ ഐ എഫ് എഫിന് സമര്‍പ്പിച്ചു. എ ഐ എഫ് എഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

അതെസമയം മോഹന്‍ ബഗാന് കിരീടം നല്‍കുമെങ്കിലും മറ്റാര്‍ക്കും സ്ഥാനങ്ങള്‍ നല്‍കില്ല. ഒരോ സ്ഥാനത്തിനു നല്‍കുന്ന പണത്തിനു പകരം ഒന്നാം സ്ഥാനത്തിനു താഴെ ഉള്ള മുഴുവന്‍ ക്ലബുകള്‍ക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കാനാണ് ആലോചിക്കുന്നത്.

ഐലീഗില്‍ 28 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്തവണ റിലഗേഷന്‍ വേണ്ടെന്നു വെക്കാനും ലീഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചു. മാത്രമല്ല സക്കന്‍ ഡിവിഷന്‍ ഐ ലീഗും മറ്റു യൂത്ത് ലീഗുകളും ഉപേക്ഷിക്കാനും ലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

You Might Also Like