ഇക്കാര്യം ചെയ്ത് തരൂ, ഇന്ത്യയെ ലോകകപ്പ് കളിപ്പിക്കാം, നിര്‍ണ്ണായക ആവശ്യവുമായി സ്റ്റിമാക്ക്

ഇന്ത്യന്‍ ദേശീയ ടീമില്‍ ഇന്ത്യന്‍ വംശജരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക്. വിദേശത്ത് കളിക്കുന്ന ഇന്ത്യന്‍ വംശജരെ കൂടി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനായാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രപരമായ മാറ്റത്തിനാകും കാരണമായി തീരുകയെന്നും അദ്ദേഹം തുറന്ന് പറയുന്നു. ഇന്ത്യന്‍ അഭ്യന്തര ഫുട്‌ബോള്‍ ലീഗുകളില്‍ വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്ത്യന്‍ അഭ്യന്തര ഫുട്‌ബോളില്‍ വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഇതും ഫുട്‌ബോള്‍ രാജ്യമായി ഇന്ത്യ വളരാന്‍ കാലതാമസമെടുപ്പിക്കും. എന്നാല്‍ സര്‍ക്കാര്‍ ഇന്ത്യയുടെ പൗരത്വ മാനദണ്ഡം മാറ്റി ഇന്ത്യന്‍ വംശജര്‍ക്ക് കൂടി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ അനുവാദം നല്‍കുകയാണെങ്കില്‍ അത് വിപ്ലവകരമായ മാറ്റത്തിനാകും തുടക്കം കുറിയ്ക്കുക. വിദേശത്ത് കളിയ്ക്കുന്ന എഴോ എട്ടോ ഇന്ത്യന്‍ വംശജരെ നമുക്ക് ടീമില്‍ കളിപ്പിക്കാനാകും. ഇത് ഇന്ത്യന്‍ ഫുട്ബബോളന്റെ കുതിച്ച് ചാട്ടത്തിന് വഴിവെക്കും’ സ്റ്റിമാക്ക് പറയുന്നു.

ഇതാദ്യമായി സ്റ്റിമാക്ക് മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. മുന്‍ പരിശീലകന്‍ ബോബ് ഹൂട്ടനും ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് 23 വയസ്സുളള കാര്‍ഡിഫ് സിറ്റിയ്ക്കായി കളിയ്ക്കുന്ന മൈക്കിള്‍ ചോപ്രയെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാനാണ് ഹൂട്ടന്‍ 2006ല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

2013ല്‍ ജപ്പാനില്‍ ജനിച്ച മധ്യനിര താരം ഇസുമി അരാട്ടയെ ഇന്ത്യയ്ക്കായി കളിപ്പിച്ചത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്ത ശേഷം മാത്രമായിരന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാര്‍ച്ചില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കത്തയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

You Might Also Like