മൗറീഞ്ഞോയോ, ക്ലൊപ്പോ വന്നാലും ഇന്ത്യയെ രക്ഷിക്കാനാവില്ല; വിവാദ പരാമർശവുമായി ഇന്ത്യൻ പരിശീലകൻ

Image 3
Football News

ലോകകപ്പ് യോഗ്യതാറൗണ്ടിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനത്തെ മുൻനിർത്തിയുള്ള വിമർശനങ്ങളോട്  രൂക്ഷമായി പ്രതികരിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്. തന്നെ പുറത്താക്കി സാക്ഷാൽ ജോസേ മൗറീഞ്ഞോയെയോ, ക്ലൊപ്പിനെയോ കൊണ്ടുവന്നാൽ പോലും ഇതിൽ കൂടുതലൊന്നും സംഭവിക്കാനില്ലെന്നാണ് സ്റ്റിമാച്ചിന്റെ വാദം.

2022 ലോകകപ്പിനും, 2023 ഏഷ്യ കപ്പിനുമായി നടന്ന യോഗ്യതാ റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ താൻ പൂർണതൃപ്തനാണ് എന്ന് പരിശീലകൻ വ്യക്തമാക്കി. ലോകകപ്പ് യോഗ്യത നേടാനായില്ലെങ്കിലും, ഏഷ്യാകപ്പ് യോഗ്യതാപോരാട്ടത്തിൽ മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യക്കായി.

യോഗ്യതാ പോരാട്ടത്തിൽ രണ്ടാമത്തെ റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇനി മുതൽ പാസിംഗ് ഗെയിം കൂടുതൽ ശക്തമാക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കും. പരിശീലകൻ പറയുന്നു.

ഇന്ത്യയുടെ പ്രകടനം മോശമായതിന് ഐഎസ്എലിനെയും കുറ്റപ്പെടുത്തുന്നുണ്ട് സ്റ്റിമാച്. ഐഎസ്എലിൽ താരങ്ങൾക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്നില്ല എന്നും എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ, ഖത്തർ, ഒമാൻ, യുഎഇ, സിറിയ പോലുള്ള രാജ്യങ്ങളെ നേരിടുന്നത് അങ്ങനെയല്ല എന്നും സ്ടിമാച് പറയുന്നു.

തന്റെ ഭാഗ്യം ന്യായീകരിക്കാൻ ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ രണ്ടുപരിശീലകരെ വിവാദത്തിലേക്ക് വലിച്ചിഴക്കാനും സ്റ്റിമാച്ചിന് മടിയില്ല. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ, ജോസേ മൗറീഞ്ഞോയോ, ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലൊപ്പോ വന്ന് പരിശീലിപ്പിച്ചാലും ഇതിൽ കൂടുതലൊന്നും നേടാൻ ഇന്ത്യക്കാവില്ല എന്നാണ് സ്റ്റിമാച്ചിന്റെ വാദം.