ഒഫീഷ്യല്‍, ഒടുവില്‍ ആ മഹാപ്രഖ്യാപനം നടത്തി എഫ്‌സി ഗോവ

പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് വെറ്ററര്‍ താരം ഇഗോര്‍ ആംഗുലോയെ സ്വന്തമാക്കി എഫ്‌സി ഗോവ. ഒരു വര്‍ഷത്തേക്കാണ് ആംഗുലോയുമായുളള കരാറില്‍ ഗോവ ഒപ്പ് വെച്ചിരിക്കുന്നത്. ഈ സീസണിലെ പ്രകടന കണക്കിലെടുത്ത് മൂന്ന് വര്‍ഷം വരെ എഫ്‌സി ഗോവയ്ക്ക് ഇഗോറുമായി കരാര്‍ നീട്ടാന്‍ സാധിക്കും.

ഇഗോര്‍ ആംഗുലോയെ സ്വന്തമാക്കിയ വിവരം എഫ്‌സി ഗോവ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരമായിരുന്നു ആംഗുലോ.

കഴിഞ്ഞ നാല് സീസണുകളില്‍ പോളിഷ് ക്ലബായ ഗോര്‍ണിക് സാബ്രെസിയിയ്ക്കരായി ബൂട്ടണിഞ്ഞ താരമാണ് ഇംഗോര്‍ ആംഗുലോ. ക്ലബ് വിട്ട് ഫ്രഞ്ച് സൂപ്പര്‍ താരം കോറോയ്ക്ക് പകരക്കാരനായിട്ടാണ് ഇഗോറിനെ ഗോവ പരിഗണിക്കുന്നത്.

കഴിഞ്ഞ സീസണില്‍ പോളിഷ് ലീഗിലെ ഗോള്‍ഡണ്‍ ബൂട്ടിന് ഉടമായയാിരുന്നു ഈ 36കാരന്‍. പോളണ്ടില്‍ 154 മത്സരങ്ങള്‍ കളിച്ച താരം 88 ഗോളുകളും സ്വന്തമാക്കിയിരുന്നു. 21 അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

നേരത്തെ ഇഗോറിനെ നിലനിര്‍ത്തുന്നതിനായി ഗോര്‍നിക്ക് ആരാധകര്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നു. എന്നാല്‍ ക്ലബ് വിടാന്‍ തന്നെ താരം അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

സ്‌പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ ആംഗുലോ കളിച്ചിട്ടുണ്ട് കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ഫ്രാന്‍സ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ ക്ലബുകള്‍ക്കായും ആംഗുലോ കളിച്ചിട്ടുണ്ട്.

You Might Also Like