അക്കാര്യം സംഭവിച്ചില്ലെങ്കില്‍ താന്‍ കളിനിര്‍ത്തും, അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ആര്‍ച്ചര്‍

Image 3
CricketCricket News

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പരിക്കിന്റെ പിടിയിലാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രോ ആര്‍ച്ചര്‍. കൈമുട്ടിനേറ്റ പരിക്ക് വീണ്ടും വീണ്ടും താരത്തിനെ അലട്ടുകയാണ്. ഇതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ ഇതും വിജയമല്ലെങ്കില്‍ താന്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കുെമന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ച്ചര്‍.

‘ഒരു വര്‍ഷത്തിലെ ഏതാനും ആഴ്ചകള്‍ നഷ്ടപ്പെടുന്നതല്ല ഞാന്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നെ സംബന്ധിച്ച് കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ മുന്നിലുണ്ട്. അക്കാര്യമാണ് എന്റെ പരിഗണനയില്‍ ഉള്ളത്. കൈമുട്ടിനേറ്റ പരിക്കിന് ശാശ്വതമായ ഒരു പരിഹാരമാണ് ഞാന്‍ തേടുന്നത്.’

‘ഇപ്പോള്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയമായില്ല എങ്കില്‍ ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കും. അതിനാല്‍ത്തന്നെ എത്രയും വേഗം കളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഞാന്‍’ ആര്‍ച്ചര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പരിക്ക് വിടാതെ വേട്ടയാടുന്നത് ആര്‍ച്ചറെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ആര്‍ച്ചര്‍ നേരത്തെ കൈമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. പിന്നീട് പരിക്ക് ഭേദമായി ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയ ആര്‍ച്ചര്‍ കൗണ്ടി ടൂര്‍ണമെന്റില്‍ കളിച്ചു വരികയായിരുന്നു. ഇതിനിടെയാണ് താരത്തിന് വീണ്ടും കൈമുട്ടിന് വേദന അനുഭവപ്പെട്ടത്.