ടീം വിടാന്‍ കോഹ്ലിയ്ക്ക് എങ്ങനെ തോന്നി, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

അഡ്ലെയ്ഡില്‍ നടന്ന ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പിന്നിലായ ഇന്ത്യക്കു 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് നിര്‍ണായകമായി മാറിയിരിക്കുകയാണ്. മുങ്ങുന്ന കപ്പലിനോടാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെ ധോഷി താരതമ്യം ചെയ്തത്.

പ്രസവസമയത്തു ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉണ്ടാവണമെന്നത് ആധുനിക കാലത്തെ ഒരു പ്രതിഭാസമാണെന്നു എനിക്കറിയാം. ഇതെനിക്കു മനസ്സിലാക്കാന്‍ കഴിയും.

പക്ഷെ നിങ്ങള്‍ ദേശീയ ടീമിനൊപ്പം ഡ്യൂട്ടിയിലാണ്. കോലിയുടെ സ്ഥാനത്തു ഞാന്‍ ആയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പരമ്പരയുടെ പാതിവഴിയില്‍ വച്ചു നാട്ടിലേക്കു തിരിച്ചുപോവില്ലായിരുന്നു. എന്നെ സംബന്ധിച്ച് മറ്റെന്തിനേക്കാളും പ്രധാന ദേശീയ ടീമിന്റെ ഡ്യൂട്ടി തന്നെയാണെന്നും ധോഷി വ്യക്തമാക്കി.

ഇതുപോലെയുള്ള കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പ്പര്യമാണ്. ബിസിസിഐയ്ക്കു ഇതു തടയാന്‍ കഴിയില്ലെന്നു ധോഷി അഭിപ്രായപ്പെട്ടു.

30 വയസ്സിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 100ല്‍ അധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ നാലു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ധോഷി. ഇന്ത്യയുടെ മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണിത്.

You Might Also Like