മുന്‍നിര വീണു, അവസാന പിടച്ചിലുമായി ടീം ഇന്ത്യ, ആശങ്ക

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യന്‍യ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. ഇതോടെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് മാത്രം അവശേഷിക്കെ 98 റണ്‍സ് മുന്നിലാണ് ടീം ഇന്ത്യ.
28 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും 12 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍. ഇരുവരും എത്രമാത്രം ക്രീസില്‍ പിടിച്ച് നില്‍ക്കുമോ അത്രയും ഇന്ത്യ തോല്‍ക്കാനുളള സാധ്യത കുറയും.
രണ്ടിന് 64 എന്ന നിലയില്‍ ആറാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും നായകന്‍ വിരാട് കോഹ്ലിയെ നഷ്ടമായി. 13 റണ്‍സാണ് കോഹ്ലി നേടിയത്. ജാമിസണ്‍ തന്നെയാണ് ഇത്തവണയും കോഹ്ലിയെ പുറത്താക്കിയത്. തൊട്ടുടനെ 15 റണ്‍സെടുത്ത പൂജാരയേയും ജാമിസണ്‍ മടക്കി.
പിന്നീട് റിഷഭ് പന്തും രഹാനയും ഒരു കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ടീം സ്‌കോര്‍ 109ല്‍ നില്‍ക്കെ രഹാനയും സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായ ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ പന്ത്-ജഡേജ സഖ്യം ഉച്ചഭക്ഷണം വരെ മുന്നോട്ട് കൊണ്ട് പോയി.
ഇനിയുളള രണ്ട് സെഷനില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ക്ക് പിടിച്ച് നില്‍ക്കാനായാല്‍ തോല്‍വിയില്‍ നിന്ന് ഇന്ത്യയ്ക്ക് രക്ഷപ്പെടാം.