ലോകകപ്പ് ഇലവനില്‍ ഇടംപിടിയ്ക്കാന്‍ താരങ്ങളുടെ പൊരിഞ്ഞ പോര്, സന്നാഹം തീപാറും

Image 3
CricketTeam India

യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയയി സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ലോകകപ്പില്‍ പാകിസ്ഥാനെ നേരിടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഇന്ത്യ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിനെ നേരിടുന്നത് എന്നതിനാല്‍ ഈ മത്സരത്തിന് വലിയ പ്രധാന്യമാണ് ഉളളത്.

ഇംഗ്ലണ്ടിനെ കൂടാതെ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ സന്നാഹ മത്സരം കളിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ രൂപപ്പെടുന്നതില്‍ ഈ സന്നാഹ മത്സരങ്ങള്‍ക്ക് വലിയ പങ്കാണ് ഉളളത്.

അതെസമയം ഇംഗ്ലണ്ടിനെതിരെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പ് ടീമില്‍ നിര്‍ണ്ണായക സാദ്ധ്യമാകേണ്ട ഹാര്‍ദ്ദിക്ക് പന്തെറിഞ്ഞാല്‍ മാത്രമാകും ഇന്ത്യയുടെ ഫൈനല്‍ ഇലവനില്‍ ഇടംപിടിയ്ക്കുക.

വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. അതെസമയം ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുന്‍ നായകന്‍ എം എസ് ധോണിയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ട്വന്റി 20യില്‍ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂര്‍ണമെന്റ് കൂടിയാണിത്. ഞായറാഴ്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.

ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയയെയും പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസിനെയും അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്കയെയും നേരിടും.