അവനുളളതിനാല്‍ ഡ്രസ്സിംഗ് റൂമില്‍ ഇനി പൂര്‍ണ്ണ സ്വാതന്ത്രം കിട്ടില്ല, തുറന്ന് പറഞ്ഞ് രാഹുല്‍

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിന്റെ മെന്ററായി എംഎസ് ധോണിയെത്തിയത് വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ധോണിയുടെ വരവ് ഇന്ത്യന്‍ ക്യാമ്പിലും വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അക്കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം കെഎന്‍ രാഹുല്‍.

ധോണിയെക്കാള്‍ മികച്ചൊരു ഉപദേഷ്ടാവിനെ ഇന്ത്യന്‍ ടീമിന് കിട്ടാനില്ല. ധോണിയുടെ തന്ത്രങ്ങളാകും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്തെന്നും കെ എല്‍ രാഹുല്‍ പറഞ്ഞു.

‘നായകനായിരുന്നപ്പോഴും തങ്ങള്‍ക്കെല്ലാം വേണ്ട ഉപദേശം തന്നിരുന്നത് ധോണിയാണ്. ആ നിമിഷങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണിപ്പോള്‍. അതിന്റെ ആവേശം ഡ്രസിംഗ് റൂമില്‍ പ്രകടമാണ്. മുന്‍താരങ്ങളില്‍ മറ്റാരെങ്കിലും ആയിരുന്നു ഉപദേഷ്ടാവായി എത്തിയിരുന്നതെങ്കില്‍ ഇത്ര ആവേശം കളിക്കാര്‍ക്കിടയില്‍ ഉണ്ടാകണമെന്നില്ല. പൂര്‍ണ സ്വാതന്ത്ര്യവും കിട്ടണമെന്നില്ല. രണ്ടാം ടി20 കിരീടം സ്വപ്നം കാണുന്ന ഇന്ത്യന്‍ ടീമിന് ധോണിയെക്കാള്‍ മികച്ചൊരു ഉപദേഷടാവിനെ ലഭിക്കാനില്ല’ കെ എല്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.

ദുബായില്‍ ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനും ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ഈ മേധാവിത്വം തുടര്‍ന്ന് മിന്നും തുടക്കമാണ് വിരാട് കോലിയും സംങവും ലക്ഷ്യമിടുന്നത്.

 

You Might Also Like