സച്ചിന്‍ മുതല്‍ സ്മിത്ത് വരെ, ക്രിക്കറ്റില്‍ കണ്ണീര് വീഴ്ത്തിയ നിയമം ഇനിയില്ല, താരങ്ങളറിയാന്‍
പന്ത് ചുരുണ്ടല്‍ വിവിദം ക്രിക്കറ്റിനെ പിടിച്ചുലച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നല്ലോ. സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രാഫ്റ്റിനും തിരിച്ചടിയായത്. മൂവരേയും ഒരു വര്‍ഷത്തോളം വിലക്കിയാണ് ഐസിസി പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ വര്‍ഷം ഒന്ന് കഴിയുമ്പോഴേക്കും പന്ത് ചുരുണ്ടുന്നത് നിയമ വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ഐസിസി.
കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് ഗ്രൗണ്ടില്‍ ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടുന്നത് നിയമവിധേയമാക്കുന്ന കാര്യമാണ് ഐ.സി.സി പരിഗണിക്കുന്നത്. ഉമിനീരുകൊണ്ട് പന്ത് മിനുസപ്പെടുത്തുന്നത് കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാലാണിത്.
സ്വിങ് കിട്ടുന്നതിനുവേണ്ടി ഗ്രൗണ്ടില്‍വച്ച് ഉമിനീര് ഉപയോഗിച്ച് പന്തിന് തിളക്കം കൂട്ടുന്നത് പതിവായിരുന്നു. അത് ഇനി നടക്കില്ല. ഈ സാഹചര്യത്തില്‍ അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ കളിക്കാരെ അനുവദിക്കുന്ന കാര്യമാണ് ഐ.സി.സി പരിഗണിക്കുന്നത്.
ച്യൂയിഗം, ജെല്‍ എന്നിവ ഉപയോഗിച്ചാണ് സാധാരണ ബൗളര്‍മാരും ഫീല്‍ഡര്‍മാരും പന്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക. റിവേഴ്‌സ് സ്വിങ് ലഭിക്കാനാണ് പന്തിന്റെ ഒരു വശത്ത് തിളക്കം കൂട്ടുന്നത്. പന്ത് ചുരണ്ടലിന്റെ പേരില്‍ പല താരങ്ങള്‍ക്കും ഐസിസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും, രാഹുല്‍ ദ്രാവിഡുമെല്ലാം ഇവിടെ വിവാദത്തിലേക്ക് വീണിരുന്നു.