വീണ്ടും ഒന്നാം റാങ്ക് പിടിച്ച് വാങ്ങി ബാബര്‍ അസം, പിന്തള്ളിയത് സാക്ഷാല്‍ കോഹ്ലിയെ

ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസം. കരിയര്‍ ബെസ്റ്റ് പോയന്റായ 873 റേറ്റിംങ്ങോടെയാണ് ബാബര്‍ അസം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെയാണ് ബാബര്‍ തലപ്പത്തേക്കെത്തിയത്.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റേറ്റിങ് പോയിന്റ് 857 ആണ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യ ഏകദിന പരമ്പര കളിച്ചിട്ടില്ല. ഇനിയും ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മക്ക് 825 പോയിന്റാണുള്ളത്.

റോസ് ടെയ്ലര്‍,ആരോണ്‍ ഫിഞ്ച്,ജോണി ബെയര്‍സ്റ്റോ,ഡേവിഡ് വാര്‍ണര്‍,ഷായ് ഹോപ്,ഫഫ് ഡുപ്ലെസിസ്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ 10ലുള്ള മറ്റുള്ളവര്‍.

ഏകദിന ബൗളര്‍മാരില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് തലപ്പത്ത് തുടരുകയാണ്.737 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍,അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാന്‍,ഇംഗ്ലണ്ടിന്റെ ക്രിസ് വോസ്‌ക്,ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്‍ റി എന്നിവരാണ് ടോപ് അഞ്ചില്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് കേമന്‍.

ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ഹസനാണ് തലപ്പത്ത്. ഒമ്പതാം സ്ഥാനത്തുള്ള ആര്‍ അശ്വിനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഡേവിഡ് മലാന്‍ തലപ്പത്ത് തുടരുന്നു. ബാബര്‍ അസം രണ്ടാം സ്ഥാനത്തും ആരോണ്‍ ഫിഞ്ച്,ഡെവോന്‍ കോണ്‍വെ, വിരാട് കോഹ്ലലി എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് തലപ്പത്ത്. റാഷിദ് ഖാന്‍,അദില്‍ റഷീദ്,വനിഡു ഡി സില്‍വ,മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് ടോപ് ഫൈവിലെ മറ്റുള്ളവര്‍. ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍,ഗ്ലെന്‍ മാക്സ് വെല്‍,റിച്ചാര്‍ഡ് ബെറിങ്ടണ്‍,ഗാരത് ഡിലാനി എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ബാറ്റ്സ്മാന്‍മാരില്‍ തലപ്പത്ത് തുടരുമ്പോള്‍ സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലബ്യൂഷെയ്ന്‍,വിരാട് കോലി,ജോ റൂട്ട് എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ ജേസന്‍ ഹോള്‍ഡറും തന്നെയാണ് തലപ്പത്തുള്ളത്.

 

You Might Also Like