ബാബര്‍-ഫഖര്‍ ഷോ, വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞു, വന്‍ മുന്നറിയിപ്പുമായി പാക് പട

ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് പാകിസ്ഥാന്‍. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിനെ പാകിസ്ഥാന്‍ തോല്‍പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനെ ആയുളളു. മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

പാകിസ്ഥാനായി നായകന്‍ ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടി. 41 ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സാണ് സെന്‍സിബിള്‍ ഇന്നിംഗ്‌സിലൂടെ ബാബര്‍ സ്വന്തമാക്കിയത്. ഫഖര്‍ സമാന്‍ 24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ശുഹൈബ് മാലിക്ക് 11 പന്തില്‍ പുറത്താകാതെ 14 റണ്‍സെടുത്തു. 13 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും റണ്‍സൊന്നും എടുക്കാതെ മുഹമ്മദ് ഹാഫിസും പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി28 റണ്‍സെടുത്ത ഹിറ്റ്‌മേയര്‍ ആണ് ടോസ് സ്‌കോറര്‍. 30 പന്ത് നേരിട്ട ഗെയിലിന് 20 റണ്‍സ് എടുക്കാനെ ആയുളലു. 10 പന്തില്‍ 23 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് വിന്‍ഡീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

പാകിസ്ഥാനായി ഹസീന്‍ അലിയും ശഹീദ് അഫ്രീദിയും ഹാരിസ് അലിയും രണ്ട് വിക്കറ്റ് വീഴ്ത്തി. 24ാം തീയ്യതി ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

You Might Also Like