സംഹാര താണ്ഡവവുമായി നായകന്‍ രോഹിത്ത്, ആഴിഞ്ഞാടി സൂര്യ, ഓസീസ് തകര്‍ന്ന് തരിപ്പണം

Image 3
CricketTeam India

ലോകകപ്പില്‍ വേണ്ടി വന്നാല്‍ പന്ത് വരെ എറിയാന്‍ താന്‍ സന്നദ്ധമാണെന്ന് തെളിയ്ക്കുന്ന പ്രകടനമാണ് വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരെ സന്നാഹ മത്സരത്തില്‍ നടത്തിയത്. രണ്ടോവറുകളാണ് മത്സരത്തില്‍ കോഹ്ലി എറിഞ്ഞത്. വിക്കറ്റൊന്നും ലഭിച്ചില്ലങ്കില്‍ 12 റണ്‍സ് മാത്രമാണ് കോഹ്ലി വഴങ്ങിയത്. അശ്വിനായിരുന്നു സന്നഹാ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. ലോകകപ്പിന് ശേഷമുളള ടീം ഇന്ത്യ എങ്ങനെയായിരിക്കുമെന്ന ട്രെയിലര്‍ കൂടിയായി മത്സരം.

ഓസ്‌ട്രേലിയക്കെതിരെ സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ. എട്ട് വിക്കറ്റിനാണ് രോഹിത്ത് ശര്‍മ്മ നയിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രോഹിത്ത് റിട്ടേഴ്‌സ് ഔട്ട് ആകുകയായിരുന്നു.

ഇന്ത്യയ്ക്കായി നായകന്‍ രോഹിത്ത് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടി. 41 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സാണ് നേടിയത്. രാഹുല്‍ 39 റണ്‍സെടുത്ത് പുറത്തായി.

സൂര്യകുമാര്‍ യാദവ് 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 38 റണ്‍സെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ എട്ട് പന്തില്‍ ഒരു സിക്‌സ് സഹിതം 14 റണ്‍സും എടുത്തു. ഓസ്‌ട്രേലിയക്കായി എട്ട് പേര്‍ പന്തെറിഞ്ഞു. ആഷ്ടണ്‍ ആഗര്‍ ആണ് ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ്(ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു.

രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ ആര്‍ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രം ഫലിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വാര്‍ണറെയും(1) അടുത്ത പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും(0) അശ്വിന്‍ മടക്കി. നാലാം ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(8( വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് 11-3ലേക്ക് കൂപ്പുകുത്തി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ കരകയറ്റി. തകര്‍ത്തടിച്ചു തുടങ്ങിയ മാക്‌സ്വെല്ലിനെ(28 പന്തില്‍ 37) രാഹുല്‍ ചാഹര്‍ പന്ത്രണ്ടാം ഓവറില്‍ മടക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ 72 റണ്‍സിലെത്തിയിരുന്നു. മാക്‌സ്വെല്‍ മടങ്ങിയശേഷം ക്രീസിലെത്തിയ സ്റ്റോയ്‌നിസും മോശമാക്കിയില്ല. 25 പന്തില്‍ 41 റണ്‍സുമായി പുറത്താകാടെ നിന്ന സ്റ്റോയ്‌നിസിന്റെ തകര്‍പ്പനടികളാണ് അവസാന ഓവറുകളില്‍ ഓസീസിനെ 150 കടത്തിയത്. പതിനഞ്ചാം ഓവറില്‍ 94 റണ്‍സ് മാത്രമുണ്ടായിരുന്ന ഓസീസ് അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യക്കായി ഭുവനേശ്വര്‍കുമാര്‍ നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ രണ്ടോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജഡേജ നാലോവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും രാഹുല്‍ ചാഹര്‍ മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തിയും നിരാശപ്പെടുത്തി.

രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.