ലോകകപ്പ് നടത്തി ഇന്ത്യ കൊയ്തത് കണ്ണുതള്ളുന്ന കോടികള്‍, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായതിലൂടെ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. ഐസിസിയുടെ കണക്കുകള്‍ പ്രകാരം, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്നായി 11,637 കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.
ടൂറിസം മേഖലയില്‍ മാത്രം ഏകദേശം 7,000 കോടി രൂപയുടെ വരുമാനമുണ്ടായതായും ഐസിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകകപ്പ് വേദിയായ പത്ത് ഇന്ത്യന്‍ നഗരങ്ങളിലും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായും ഈ റിപ്പോര്‍ട്ടിലുമ്ട്.
ഫൈനലിലെ തോല്‍വി: ദ്രാവിഡ് പറയുന്നു ഭാഗ്യക്കുറവ്
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയാണ് ലോകകപ്പ് കിരീടം ചൂടിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ മികവിലായിരുന്നു ഓസീസിന്റെ വിജയം. ഈ തോല്‍വിയെക്കുറിച്ച് അടുത്തിടെ അന്നത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.
‘ചില ദിവസങ്ങളില്‍ ഭാഗ്യം കൂടി വേണം. ഇന്ത്യന്‍ പേസര്‍മാര്‍ ട്രാവിസ് ഹെഡിനെ പലതവണ പരാജയപ്പെടുത്തിയെങ്കിലും വിക്കറ്റ് നേടാനായില്ല. കാര്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്. എന്നാലും നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കണം,’ ദ്രാവിഡ് പറഞ്ഞു.