സ്ലാട്ടന്‍ ഐഎസ്എല്‍ കളിയ്ക്കാനൊരുങ്ങിയപ്പോള്‍ സംഭവിച്ചത്

Image 3
FootballISL

ഐഎസ്എല്‍ കളിയ്ക്കാന്‍ ഒരു വേള സ്വീഡന്റ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എത്തുമെന്ന് റൂമറുകളുണ്ടായിരുന്നു. ഇപ്പോള്‍ ഒഡീഷ എഫ്സിയായി മാറിയ ഡല്‍ഹി ഡൈനാമോസിന് വേണ്ടി സ്ലാട്ടന്‍ കളിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സംബ്രോട്ട ഡല്‍ഹി പരിശീലകനായപ്പോഴായിരുന്നു അത്.

സ്ലാട്ടനെ ഡല്‍ഹിയിലേക്ക് കൊണ്ട് വരാന്‍ താന്‍ പരമാവധി ശ്രമിയ്ക്കുമെന്ന് സംബ്രോട്ട തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. സ്ലാട്ടന്റെ ഇന്ത്യയിലുളള ആരാധകരുടെ വലിപ്പം കണ്ടിട്ട് അദ്ദേഹം ഇവിടെ വന്ന് കരിയര്‍ അവസാനിപ്പിച്ചേയ്ക്കുമെന്നാണ് സംബ്രോട്ട പറഞ്ഞത്. അതിന് വേണ്ടി താന്‍ പരമാവധി ശ്രമിയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.

ആ സമയം അമേരിയക്കന്‍ ക്ലബ് ലോസ് ആഞ്ജലീസ് ഗാലക്സിയ്ക്ക് വേണ്ടിയായിരുന്നു സ്ലാട്ടന്‍ കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫുട്ബോള്‍ ലോകത്തെ എല്ലാം ഞെച്ച് ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ പോകുകയായിരുന്നു. ഇബ്രയുടെ കാലം കഴിഞ്ഞു എന്ന് കരുതിയര്‍ക്കേറ്റ മുഖത്തടിയായിരുന്നു ഇബ്രയുടെ പ്രീമിയര്‍ ലീഗിലേക്കുളള മടങ്ങിവരവ്.

നിലവില്‍ എസി മിലാന്‍ താരമാണ് ഈ 38കാരന്‍. നേരത്തെ 2010 മുതല്‍ 2012 വരെ മിലാന് വേണ്ടി കളിച്ചിരുന്നു. അതിന് ശേഷം പി.എസ്.ജി., മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ ജേഴ്‌സിയണിഞ്ഞു. മുമ്പ് മാല്‍മോ, അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 17 മത്സരങ്ങളില്‍ 21 പോയന്റുമായി ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ 11-ാം സ്ഥാനത്താണ് മിലാന്‍.