ഇബ്രാ യുഗം അവസാനിക്കുന്നു, തിരിച്ചടിയേറ്റ് എ സി മിലാന്‍

Image 3
Football

ഫുട്‌ബോളിലേക്ക് തിരിച്ചുവരാനുളള സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പരിക്ക. കോവിഡ് 19 മൂലം മാറ്റിവെക്കപ്പെട്ട സീസണ്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പരിശീലനം നടത്തുന്നതിനിടെയാണ് എ സി മിലാന്‍ താരമായ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റത്.

ഇബ്രയുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കൂ. കരിയറിന്റെ അവസാന ഘട്ടത്തിലുളള ഇബ്രയ്്ക്ക് എത്ര കാലം പുറത്തിരിക്കേണ്ടി വരും എന്നത് നിര്‍ണ്ണായകമാണ്. ഇബ്രഹിമോവിച് ഈ സീസണില്‍ ഇനി കളിച്ചേക്കില്ല എന്നാണ് ഇറ്റലിയില്‍ നിന്ന് വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

യൂറോപ്യന്‍ യോഗ്യതയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന എ സി മിലാന് ഇബ്രാഹിമോവിചിന്റെ പരിക്ക് വലിയ തിരിച്ചടിയാകും. ജൂണ്‍ രണ്ടാം വാരം മുതല്‍ ലീഗ് പുനരാരംഭിക്കാന്‍ ആകും എന്ന പ്രതീക്ഷയിലാണ് ഇറ്റലിയിലെ ക്ലബുകള്‍ ഉള്ളത്.

കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു ഇബ്രാഹിമോവിച്ച് സ്വീഡനില്‍ നിന്ന് മടങ്ങി എത്തിയത്.